അബൂദബി: അന്താരാഷ്ട്ര സന്തോഷദിനത്തില്‍ അബൂദബിയിലെ വാഹനയാത്രികര്‍ക്ക് സൗജന്യ ഇന്ധനകാര്ഡുകള് നല്കി അബൂദബി പൊലീസ്. റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 20 വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കാണ് പൊലീസും അഡ്നോകും ഇന്ധനം സൗജന്യമായി നല്‍കിയത്. വാഹനങ്ങളില്‍ നിന്ന് ഡ്രൈവര്‍മാരെ പുറത്തേക്ക് വിളിച്ചിറക്കിയ ശേഷം പൊലീസ് പട്രോള്‍ സംഘാംഗങ്ങള്‍ അഡ്നോകിന്റെ സൗജന്യ ഇന്ധനകാര്ഡും മറ്റു സമ്മാനങ്ങളും കൈമാറുകയായിരുന്നു.
യു.എ.ഇയിലെ ഇതര എമിറേറ്റുകളും സമാന പദ്ധതി നടപ്പാക്കിയിരുന്നു. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റാസല്‍ഖൈമയില്‍ റാക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും അറേബ്യ ബസ് കമ്പനിയും യാത്രക്കാര്‍ക്ക് സൗജന്യയാത്രയൊരുക്കി. റാസല്‍ഖൈമയിലെ താമസക്കാര്‍ക്ക് ചില നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകയില്‍ 50 ശതമാനം കുറവും നല്കി. മാര്‍ച്ച് 20 മുതല്‍ 22 വരെയാണ് ഈ ഇളവ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.