മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണ​സം​ഘം പി​ടി​യി​ൽ

ഷാ​ർ​ജ: മൊ​ബൈ​ൽ ഫോ​ൺ ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘ​ത്തെ പി​ടി​കൂ​ടി ഷാ​ർ​ജ പൊ​ലീ​സ്. ഷാ​ർ​ജ​യി​ലെ മൊ​ബൈ​ൽ ക​ട​ക​ളി​ൽ​നി​ന്ന് തു​ട​ർ​ച്ച​യാ​യി മൊ​ബൈ​ൽ ഫോ​ണു​ക​ളും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ​ണം പോ​കു​ന്നു​വെ​ന്ന നി​ര​വ​ധി പ​രാ​തി​ക​ളെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. മോ​ഷ്ടാ​ക്ക​ളെ​യും ര​സീ​തി​ല്ലാ​തെ ഫോ​ണു​ക​ൾ വാ​ങ്ങി​യ ര​ണ്ടു​പേ​രെ​യു​മാ​ണ്​ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ കൈ​യി​ൽ​നി​ന്നു മോ​ഷ്ടി​ച്ച ഫോ​ണു​ക​ളും ക​ണ്ടെ​ത്തി.

രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് ഇ​വ​ർ മോ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നും വാ​തി​ലു​ക​ളും പൂ​ട്ടു​ക​ളും പൊ​ളി​ക്കാ​തെ മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന ആ​ധു​നി​ക സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ മോ​ഷ്ടാ​ക്ക​ൾ​ക്കു​ണ്ടെ​ന്നും ഷാ​ർ​ജ പൊ​ലീ​സ് ക്രി​മി​ന​ൽ ഐ ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ കേ​ണ​ൽ ഉ​മ​ർ അ​ഹ​മ്മ​ദ് അ​ബു അ​ൽ സാ​വ്ദ് പ​റ​ഞ്ഞു. ​മോഷ​ണം ന​ട​ന്ന് എ​ട്ടു മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ത​ന്നെ പൊ​ലീ​സ് പ്ര​തി​ക​ളെ തി​രി​ച്ച​റി​യു​ക​യും പി​ടി​കൂ​ടു​ക​യും ചെ​യ്തു. നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Police arrest gang behind mobile phone theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.