പി.എം. ഫൗണ്ടേഷൻ  ടാലൻറ് സെർച്ച് പരീക്ഷ; ഇന്നു കൂടി അപേക്ഷിക്കാം

ദുബൈ: ജി.സി.സി രാജ്യങ്ങളിലെ  മിടുക്കരായ വിദ്യാർത്ഥികൾക്കായി പി.എം ഫൗണ്ടേഷൻ നടത്തുന്ന ടാലൻറ്​  സെർച്ച്​ പരീക്ഷക്ക്​ അപേക്ഷിക്കാൻ ഇന്ന്​ വൈകീട്ട്​ അഞ്ചുവരെ അവസരം. ഒക്ടോബർ 14 ന്​ നടക്കുന്ന പരീക്ഷക്കായി www.pmfonline.org എന്ന വെബ്​സൈറ്റ്​ മുഖേനയാണ്​അപേക്ഷിക്കേണ്ടത്​. ബഹറൈൻ, ഖത്തർ, യു.എ.ഇ, ഒമാൻ,കുവൈറ്റ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. 2017 മാർച്ച്/ഏപ്രിൽ മാസങ്ങളിൽ നടന്ന പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ+/ എ1 ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.   നിശ്ചിത മാർക്ക് നേടുന്ന കുട്ടികൾക്കെല്ലാം ‘അവാർഡ് ഓഫ് എക്സലൻസ്​’ സർട്ടിഫിക്കറ്റും പതിനായിരം രൂപ മൂല്യമുള്ള സമ്മാനങ്ങളും നൽകും. 
ഏറ്റവും  മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് പി.എം. ഫൗണ്ടേഷൻ  ഒന്നേകാൽ ലക്ഷം രൂപയുടെ സ്കോളർഷിപ്പും തുടർപഠന  മാർഗ നിർദേശങ്ങളും നൽകും.
Tags:    
News Summary - PM Foundation Talent search exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.