ദുബൈ: ഗൾഫ് മേഖലയിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമിടയിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന പ്രതിഭാന്വേഷണ പരീക്ഷയായ പി.എം. ഫൗേണ്ടഷൻ ടാലൻറ് സെർച്ച് ടെസ്റ്റിെൻറ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു. ഗൾഫിലെ സ്കൂളുകളിൽ പത്താം ക്ലാസിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾക്കാണ് പി.എം ഫൗണ്ടേഷനും ഗൾഫ് മാധ്യമവും ചേർന്ന് ഒരുക്കുന്ന പരീക്ഷയിൽ പെങ്കടുക്കാനാവുക. 2018 മാർച്ച്/ഏപ്രിൽ മാസത്തിൽ നടന്ന എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എപ്ലസ് നേടിയവർക്കും സി.ബി.എസ്.ഇ/െഎ.സി.എസ്.ഇ പരീക്ഷയിൽ ഒാരോ വിഷയത്തിലും 90ശതമാനം മാർക്ക് നേടിയവർക്കും അപേക്ഷിക്കാം.
പരീക്ഷയിൽ നിശ്ചിത മാർക്ക് നേടുന്ന വിദ്യാർഥികൾക്ക് ഫൗണ്ടേഷൻ ക്യാഷ് അവാർഡും യോഗ്യത സർട്ടിഫിക്കറ്റും നൽകും. ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർഥികൾ ഫൗണ്ടേഷെൻറ പി.എം ഫെേലാഷിപ്പ് പ്രോഗ്രാമിെൻറ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശനം ലഭിക്കും. ഇൗ ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 10 വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ഫെലോഷിപ്പായി പി.എം. ഫൗണ്ടേഷൻ നൽകുന്ന ഒന്നേകാൽ ലക്ഷം രൂപയും മികവിെൻറ സാക്ഷ്യപത്രമായി പ്രോത്സാഹന സമ്മാനങ്ങളും നൽകും. ജി.സി.സിയിലെ 10 കേന്ദ്രങ്ങളിലായി ഒക്ടോബർ 13നാണ് പരീക്ഷ സംഘടിപ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30. www.pmfonline.org എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങൾക്ക് 0484 2367279, 917510672798 നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.