ഓ​ർ​മ ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റ് 2026ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം എം. ​മു​കു​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പു​രോ​ഗ​മ​ന മു​ന്നേ​റ്റ​ത്തി​ന്‍റെ മൂ​ന്നാം ഊ​ഴം ജ​നം ആ​ഗ്ര​ഹി​ക്കു​ന്നു -എം. ​മു​കു​ന്ദ​ൻ

ദു​ബൈ: മു​മ്പി​ല്ലാ​ത്ത​വി​ധം ധ്രു​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന വ​ർ​ത്ത​മാ​ന രാ​ഷ്ട്രീ​യ കാ​ല​ത്ത് കേ​ര​ള​ത്തി​ലെ പു​രോ​ഗ​മ​ന മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് തു​ട​ർ​ച്ച ആ​വ​ശ്യ​മാ​ണെ​ന്ന് എം. ​മു​കു​ന്ദ​ൻ പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ അ​ത് ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഓ​ർ​മ ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റ് 2026ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഊ​ഴം വെ​ച്ചു മാ​റേ​ണ്ട ഒ​ന്നാ​ണ് ഭ​ര​ണ സം​വി​ധാ​ന​മെ​ന്ന ത​ര​ത്തി​ലു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ൾ സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്ന് യോ​ഗ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന ക​രി​വെ​ള്ളൂ​ർ മു​ര​ളി ചൂ​ണ്ടി​ക്കാ​ട്ടി. അ​ത് ജ​ന​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​ര​ത്തോ​ടും ജ​നാ​ധി​പ​ത്യാ​വ​കാ​ശ​ത്തോ​ടു​മു​ള്ള നി​ഷേ​ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി 15ന് ​വൈ​കീ​ട്ട് എ​ട്ടി​ന്​ ഹാം​പ്ട​ൺ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ വേ​ദി​യി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഒ.​എ​ൽ.​എ​ഫി​ലെ പ്ര​ധാ​ന പ്ര​ഭാ​ഷ​ക​രാ​യി ക്ഷ​ണി​ക്ക​പ്പെ​ട്ട എ​ഴു​ത്തു​കാ​ര​ൻ പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ൻ, ക​വി മ്യൂ​സ് മേ​രി ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ ‘ഓ​ർ​മ-​ബോ​സ് കു​ഞ്ചേ​രി സാ​ഹി​ത്യ പു​ര​സ്കാ​ര​ങ്ങ​ൾ’ സ​മ്മാ​നി​ച്ചു.

14, 15 തീ​യ​തി​ക​ളി​ലാ​യി ന​ട​ന്ന സാ​ഹി​ത്യ ച​ർ​ച്ച​ക​ൾ, സാം​സ്‌​കാ​രി​ക സം​വാ​ദ​ങ്ങ​ൾ എ​ന്നി​വ​യി​ൽ യു.​എ.​ഇ​യി​ൽ നി​ന്നു​ള്ള നി​ര​വ​ധി പ്ര​വാ​സി മ​ല​യാ​ളി എ​ഴു​ത്തു​കാ​രും സാ​ഹി​ത്യ-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഓ​ർ​മ പ്ര​സി​ഡ​ന്‍റ്​ നൗ​ഫ​ൽ പ​ട്ടാ​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സി ക്ഷേ​മ​നി​ധി ഡ​യ​റ​ക്ട​റും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ എ​ൻ.​കെ. കു​ഞ്ഞ​ഹ​മ്മ​ദ്, ഒ.​എ​ൽ.​എ​ഫ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ്ര​ദീ​പ് തോ​പ്പി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഓ​ർ​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ജു ബ​ഷീ​ർ സ്വാ​ഗ​ത​വും സാ​ഹി​ത്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ അം​ബു സ​തീ​ഷ് ന​ന്ദി​യും അ​റി​യി​ച്ചു.

Tags:    
News Summary - People want a third round of progressive movement - M. Mukundan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.