ദുബൈ കെ.എം.സി.സി തൂലിക ഫോറം യോഗത്തിൽ
ഭാരവാഹികൾ
ദുബൈ: സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി ദുബൈ കെ.എം.സി.സി തൂലിക ഫോറം ലേഖന മത്സരം നടത്തുന്നു. യു.എ.ഇ വിസയിലുള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാം. ‘ഭരണഘടന: നീതി സമത്വം ജനാധിപത്യം’ എന്നതാണ് വിഷയം.
നാല് പേജിൽ കവിയാതെ ടൈപ്പ് ചെയ്ത ലേഖനം പി.ഡി.എഫ് ഫോർമാറ്റിൽ ജൂലൈ 31നകം dubaikmccthoolika@gmail.com എന്ന ഇ-മെയിലിൽ ലഭിക്കണം. വിജയികളെ ആഗസ്റ്റ് 16ന് ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകി അനുമോദിക്കും.
യോഗത്തിൽ ചെയർമാൻ ഇസ്മായിൽ ഏറാമല അധ്യക്ഷതവഹിച്ചു. അഷ്റഫ് കൊടുങ്ങല്ലൂർ, ടി.എം.എ സിദ്ദീഖ്, മൂസ കൊയമ്പ്രം, മുജീബ് കോട്ടക്കൽ, ബഷീർ കാട്ടൂർ, തൻവീർ എടക്കാട്, നബീൽ നാരങ്ങോളി എന്നിവർ സംസാരിച്ചു. ജന.കൺവീനർ റാഫി പള്ളിപ്പുറം സ്വാഗതവും കൺവീനർ വി.കെ.കെ റിയാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.