പി.സി.എഫ് യു.എ.ഇ നാഷനല്‍ കമ്മിറ്റി സംഘടിപ്പിച്ച യു.എ.ഇ ദേശീയ ദിനാഘോഷത്തില്‍ ഗായിക ആയിഷ അബ്ദുല്‍ ബാസിത്തിനെ ആദരിക്കുന്നു
അബൂദബി: സ്വദേശികളും വിദേശികളുമായ എല്ലാവരുടെയും ജീവനും സ്വത്തിനും യു.എ.ഇ നല്കുന്ന സുരക്ഷ ലോകത്തിന് മാതൃകയാണെന്നും ഈ ജാഗ്രത ശ്ലാഘനീയമാണെന്നും പി.ഡി.പി ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനി. പി.സി.എഫ് യു.എ.ഇ നാഷനല്‍ കമ്മിറ്റി സംഘടിപ്പിച്ച ദേശീയ ദിനാഘോഷം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്‍സൂറലി പട്ടാമ്പി അധ്യക്ഷത വഹിച്ചു. ലത്തീഫ് കടവലൂര്‍, ഇല്യാസ് തലശ്ശേരി, കരീം കാഞ്ഞാര്‍, സി.പി. ഇസ്മായില്‍, ഹാശിം കുന്നേല്‍, ഇസ്മായില്‍ ആരിക്കാടി, അലി തവനൂര്‍, കാസിം മാണൂര്‍, അമീര്‍ കോഴിക്കര, ഷാജഹാന് ആറ്റിങ്ങല്‍, റഷീദ് കാരത്തൂര്, യു.കെ. സിദ്ദീഖ് ചമ്രവട്ടം, ഖാലിദ് ബംബ്രോണ എന്നിവർ സംസാരിച്ചു. പരിപാടിയില്‍ ഗായിക ആയിഷ അബ്ദുല്‍ ബാസിത്തിന് ആദരവും നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.