പത്തനാപുരം അസോസിയേഷന് യു.എ.ഇ കമ്മിറ്റി സംഘടിപ്പിച്ച ഗ്ലോബല്‍ മീറ്റും ഓണാഘോഷവും സോഹന്‍ റോയ് ഉദ്ഘാടനംചെയ്യുന്നു
ദുബൈ: പത്തനാപുരം പ്രവാസി അസോസിയേഷൻ (പി.പി.എ) ഗ്ലോബൽ മീറ്റും ഓണസംഗമവും സംഘടിപ്പിച്ചു. ദുബൈ ലാവെൻഡർ ഹോട്ടലിൽ നടന്ന പരിപാടി സോഹൻ റോയ് ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് മുഹമ്മദ് ഫയ്യാസ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി നിബിൻ മുഹമ്മദ്, റഹിം റഹ്മാൻ, ബിന്ദു ഹരി എന്നിവർ ആശംസകൾ നേർന്നു.
വിവിധ രാജ്യങ്ങളിൽനിന്നായി പി.പി.എ ഗ്ലോബൽ മീറ്റിൽ പങ്കെടുക്കാനെത്തിയ എസ്. ഷാജി, അഡ്വ. ജാഫർ ഖാൻ, ജോർജ് മാത്യു, ഫസലുദ്ദീൻ, സജി മാത്യു, ജോൺസൺ, സിരീഷ് ബാബു എന്നിവർ സംസാരിച്ചു. പിന്നണിഗായിക ലക്ഷ്മി ജയന്റെ ഗാനസദസ്സും വിവിധ കലാ പരിപാടികളും ഓണസദ്യ, തിരുവാതിരക്കളി, കൈകൊട്ടിക്കളി എന്നിവ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.