.???? ????? ?????? ?????? ????????????? ????????????? ????????? ????????

അല്‍ മജാസ് മൂന്നില്‍ ഇന്ന് മുതല്‍ പെയ്ഡ് പാര്‍ക്കിങ്

ഷാര്‍ജ: ഷാര്‍ജയുടെ പൂന്തോട്ട മേഖലയായ അല്‍ മജാസ് മൂന്നില്‍ ശനിയാഴ്ച മുതല്‍ വാഹനങ്ങള്‍ നിറുത്താന്‍ പണം നല്‍കണം. മേഖലയിലെ സ്ട്രീറ്റ് നമ്പര്‍ 13, 28. 
അല്‍ സഫിയയിലെ സ്ട്രീറ്റ് നമ്പര്‍ 22നും 28നും ഇടക്കാണ് വാഹനങ്ങള്‍ നിറുത്താന്‍ പണം നല്‍കേണ്ടതെന്ന് നഗരസഭ പറഞ്ഞു. മേഖലയില്‍ സ്ഥിരമായി നിറുത്തിയിടുന്ന വാഹനങ്ങള്‍ അത്യാവശ്യകാര്യത്തിന് വരുന്നവരെ പ്രതികൂലമായി ബാധിക്കുന്നത് കണക്കിലെടുത്താണ് നടപടി. 
ഇതോടെ അല്‍ മജാസ് മൂന്ന് ഏകദേശം പെയ്ഡ് പാര്‍ക്കിങ് മേഖലയായി മാറി. 15, 17, 21, നാല് തുടങ്ങിയ നമ്പറുകളുള്ള റോഡുകളും അല്‍ഖാനിന്‍െറ ചില മേഖലകളും മുമ്പ് മേപ്പടി സംവിധാനത്തിലേക്ക് മാറിയിരുന്നു. മേഖലയില്‍ പണം ഈടാക്കുന്ന യന്ത്രങ്ങളും മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ഒരു വാഹനം രണ്ട് വാഹനത്തിന്‍െറ സ്ഥലം കൈയേറിയാല്‍ പിഴ ലഭിക്കും. 
Tags:    
News Summary - paid parking uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.