ദുബൈ പാടൂർ വെൽഫെയർ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച പാടൂർ ഫെസ്റ്റ്
അജ്മാൻ: ദുബൈ പാടൂർ വെൽഫെയർ കമ്മിറ്റി നേതൃത്വത്തിൽ പാടൂർ ഫെസ്റ്റ് 2023 അരങ്ങേറി. അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിൽ നടന്ന ഫെസ്റ്റില്‍ കുടുംബങ്ങളടക്കം നൂറുകണക്കിനുപേർ പങ്കെടുത്തു. പാടൂർ നിവാസികളുടെ കലാകായിക പരിപാടികൾ അരങ്ങേറി. കമ്മിറ്റി പ്രസിഡന്റ് ഫാറൂഖ് കാട്ടേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. മീഡിയവണ്‍ മിഡിലീസ്റ്റ് എഡിറ്റോറിയല്‍ മേധാവി എം.സി.എ. നാസര്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ സി.കെ. നസീർ സ്വാഗതവും സെക്രട്ടറി ജാബിർ മജീദ് നന്ദിയും പറഞ്ഞു.
കായിക മത്സരങ്ങളിൽ ഷഫീൽ നയിച്ച പാടൂർ നൈറ്റ്സ് ഓവറോൾ ചാമ്പ്യന്മാരായി. ഷമീം വാവ നയിച്ച പാടൂർ സ്റ്റാർസ് റണ്ണർ അപ്പായി. സുമി അരവിന്ദ് നയിച്ച ഗാനമേളയോടെ പരിപാടികൾ അവസാനിച്ചു. പ്രോഗ്രാം കൺവീനർ സി.കെ. നസീർ, പ്രോഗ്രാം കോഓഡിനേറ്റർ ഹഫീസ് മുഹമ്മദ് എന്നിവർ മേൽനോട്ടം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.