ദുബൈ: കോഴിക്കോട് സ്വന്തം ഹൃദയത്തിൽ സൂക്ഷിക്കുന്ന തെരുവുഗായകൻ ബാബുഭായിയും കുടുംബവും ആദ്യമായി യു.എ.ഇയിൽ പാട്ടുപാടാനെത്തുന്നു. ബാബുവും ഭാര്യ ലതയും നവീകരിച്ച മിഠായി തെരുവിലിരുന്ന് പാടുന്നത് അധികൃതർ വിലക്കിയത് വൻ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ജനങ്ങൾ ഒറ്റക്കെട്ടായി ബാബുഭായിക്കൊപ്പം നിന്നാണ് വിലക്ക് നീക്കിയെടുത്തത്. തൊണ്ടയിൽ അസുഖങ്ങൾ മൂലം ലതാ ജിക്ക് ഇപ്പോൾ പാടാൻ ആവതില്ല. വിദ്യാർഥികളായ മക്കൾ കൗസല്യയും കുമാറും പാടും.
വിശ്രമമില്ലാത്ത പാട്ടും പ്രായാധിക്യവും മൂലം പലപ്പോഴും ബാബു ഭായിയുടെ പാട്ടുമുടങ്ങുന്ന അവസ്ഥ വന്നതോടെയാണ് കുടുംബത്തിന് പിന്തുണ നൽകാൻ പ്രവാസികളായ സഹൃദയർ കുടുംബത്തെ യു.എ.ഇയിൽ പരിപാടി അവതരിപ്പിക്കാനായി കൊണ്ടുവന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിക്ക് മെഗാമാളിന് സമീപത്തെ റയാൻ ഹോട്ടലിൽ കോഴിക്കോടൻ തെരുവ് പുനസൃഷ്ടിച്ചാണ് വേദി സജ്ജമാക്കുന്നതെന്ന് സംഘാടക സമിതി കൺവീനർ അഡ്വ. ഷാജി വടകര പറഞ്ഞു. നടനും റേഡിയോ അവതാരകനുമായ മിഥുൻ രമേശ് പരിപാടി ഉദ്ഘാടനം ചെയ്യും.ഷാഹുൽ ഇൗസ, ഷാജി.ബി, ഷിനു ആവോലം, സുജിത് ചന്ദ്രൻ, മജ്നു തീവണ്ടിച്ചാലിൽ എന്നിവരും വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.