ദുബൈ: മാധ്യമപ്രവർത്തകൻ സാദിഖ് കാവിൽ രചിച്ച ‘ഔട്ട് പാസ്’ എന്ന നോവൽ ജർമൻ ഭാഷയിലേയ്ക്ക്. ജർമനിയിലെ ബോൺ യൂണിവേഴ്സിറ്റിയിലെ മുൻ പ്രഫസര്‍ ഡോ.അന്നക്കുട്ടി വലിയമംഗലമാണ് വിവർത്തനം നിർവഹിക്കുക. തുടർച്ചയായ മുപ്പത് വർഷത്തോളം വീടും നാടുമായുള്ള ബന്ധമില്ലാതെ ഗൾഫില്‍ അനധികൃത ജീവിതം നയിച്ച കുഞ്ഞാച്ചയുടെ കഥയാണ് ‘ഔട്ട് പാസ്’ പറയുന്നത്. എൻഡോസൾഫാൻ വിഷബാധയ്ക്കെതിരെയുള്ള സന്ദേശവും നോവൽ നൽകുന്നു. ഗൾഫ് പ്രവാസ ജീവിതത്തിെൻറ പുതിയ വാതായനമാണ്‘ഔട്ട് പാസ്’ തുറന്നുതരുന്നതെന്നും അതാണ് തന്നെ ഏറെ ആകർഷിച്ചതെന്നും ജർമനിയിൽ താമസിക്കുന്ന കോട്ടയം കളത്തുകടവ് സ്വദേശിനിയായ ഡോ.അന്നക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.