'ഗൾഫ്​ മാധ്യമ'ത്തി​െൻറ ഓണസമ്മാനം

ദുബൈ: ആരോഗ്യവാനായിരിക്കുക എന്ന ഉപദേശം ഇത്രയേറെ കേട്ട നാളുകൾ മുമ്പുണ്ടായിട്ടില്ല. മഹാമാരിയെ പേടിച്ച്​ മഹാബലി പോലും വരില്ലെന്ന്​ ട്രോ​ളിറങ്ങുന്ന കാലത്ത്​ ശുചിത്വം കാത്തുസൂക്ഷിച്ചുകൊണ്ടാവണം ഓരോ ആഘോഷവും. ഒരാളിൽനിന്ന്​ പത്തു​പേരിലേക്കും അവിടെനിന്ന്​ നൂറുപേരിലേക്കും ആയിരങ്ങളിലേക്കും പടരുന്ന മഹാമാരിയുടെ ദിവസങ്ങളിൽ ശുചിത്വത്തിന്​ വേണ്ടിയുള്ള ചെറിയ ചുവടുവെപ്പ്​ പോലും നാ​േളക്കുള്ള കരുതലാണ്​.

സുരക്ഷിത ഓണ​ാഘോഷത്തി​െൻറ ഓർമപ്പെടുത്തലുമായി പ്രവാസി മലയാളികൾക്ക്​ ഇക്കുറി 'ഗൾഫ്​ മാധ്യമം' കെമെക്​സുമായി (CHEMEX)​​ ചേർന്ന്​ ഓണസമ്മാനമായി നൽകുന്നത് ഹാൻഡ്​ സാനി​െറ്റെസറാണ്​. ഒപ്പം, മലയാളത്തി​െൻറ പ്രിയപ്പെട്ട ഓണവിശേഷങ്ങളടങ്ങിയ 'ഓണക്കോടി' സ്​പെഷൽ പതിപ്പും. കള്ളവും ചതിയും വൈറസും കീടാണുക്കളുമില്ലാത്ത ഒാണം ആഘോഷിക്കാം ഗൾഫ്​ മാധ്യമത്തിനോ​ടൊപ്പം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.