ഷാർജ ഇന്ത്യൻ അസോസിയേഷ​ൻ ഒാണാഘോഷം നാളെ 

ദുബൈ: ഷാർജ ഇന്ത്യൻ അസോസിയേഷ​​​െൻറ ഒാണാഘോഷം നാളെ ഷാർജ എക്​സ്​പോ സ​​െൻററിൽ നടക്കും. രാവിലെ ഒമ്പതിന്​ ആരംഭിക്കുന്ന പരിപാടിയിൽ എ.സമ്പത്ത്​ എം.പി., കെ.മുരളീധരൻ എം.എൽ.എ, യു.എ.ഇയിലെ ഇന്ത്യൻ അംബാസിഡർ നവദീപ്​ സിംഗ്​ സുരി, യൂ.എ.ഇയിലെ ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ, ചലച്ചിത്ര സംവിധായകൻ കെ.മധു തുടങ്ങിയവർ പ​​െങ്കടുക്കും. ആഘോഷത്തിന്​ മുമ്പ്​ വർണാഭമായ ഒാണം ഘോഷയാത്രയും  ഒരുക്കിയിട്ടുണ്ട്​. താല​പ്പൊലി, തെയ്യം, തിറ, മോഹിനിയാട്ടം, നെയ്യാണ്ടിമേളം,കൊമ്പ്​, കുഴൽ, ചേങ്ങില, മദ്ദളം, ഒാടക്കുഴൽ, ചെണ്ട തുടങ്ങി വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രയിൽ അണിനിരക്കും. ഘോഷയാത്ര വേദിയിൽ എത്തുന്നതോടെ പൊതുസമ്മേളനത്തിന്​ തുടക്കമാവും. ഇതിന്​ ശേഷം സ്​റ്റേജിൽ മോഹിനിയാട്ടം, തിരുവാതിര കളികൾ സ്​റ്റേജിൽ നടക്കും. 11 മുതൽ ഒാണസദ്യക്ക്​ തുടക്കമാവും. ഇക്കുറി 15000 പേർക്ക്​ സദ്യ വിളമ്പി  റിക്കാർഡ്​ ഇടാനാണ്​ ഉദ്ദേശിക്കുന്നത്​. ഇതിനുള്ള തയാറെടുപ്പുകൾ ലിംക ബുക്ക്​ ഒാഫ്​ വേൾഡ്​ റിക്കാർഡുമായി ചേർന്ന്​ പൂർത്തിയാക്കിയിട്ടുണ്ട്​. ​െക.എസ്​. പ്രസാദി​​​െൻറ നേതൃത്വത്തിലുള്ള സംഘത്തി​​​െൻറ കലാപ്രകടനങ്ങളും ആഘോഷത്തോടനുബന്ധിച്ച്​ ഒരുക്കിയിട്ടുണ്ട്​. പത്രസമ്മേളനത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷ​ൻ പ്രസിഡൻറ്​ അഡ്വ. വൈ.എ. റഹീം, സംവിധായകൻ കെ.മധു, ബിജു സോമൻ, നാരായണൻ നായർ, ശ്രീകുമാർ, മാത്യു ജോൺ എന്നിവരും പ​െങ്കടുത്തു. 
Tags:    
News Summary - onam festivel uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.