അജ്മാനിൽ നടന്ന ഓണക്കളരിയിൽനിന്ന്
അജ്മാൻ: പ്രമുഖ കളരി ആശാൻ മണികണ്ഠൻ ഗുരുക്കൾ നേതൃത്വം നൽകുന്ന വി.കെ.എം കളരി ഓണാഘോഷം സംഘടിപ്പിച്ചു.
‘ഓണക്കളരി’ എന്ന പേരിൽ അജ്മാൻ വുഡ്ലം പാർക്ക് സ്കൂളിൽ നടന്ന പരിപാടിയിൽ കളരി പഠിതാക്കളും രക്ഷിതാക്കളുമടക്കം ആയിരത്തിലധികം ആളുകൾ പങ്കെടുത്തു.
മണികണ്ഠൻ ഗുരുക്കളും അദ്ദേഹത്തിന്റെ അമ്മയും ചേർന്ന് നിലവിളക്ക് കൊളുത്തി ഓണക്കളരി ഉദ്ഘാടനംചെയ്തു. തുടർന്ന് വിവിധ എമിറേറ്റുകളിൽനിന്നുള്ള വി.കെ.എം കളരിയിലെ പഠിതാക്കളുടെ കലാപ്രകടനങ്ങൾ വേദിയിൽ അരങ്ങേറി. വിവിധ നൃത്തങ്ങൾ, വഞ്ചിപ്പാട്ട്, വിവിധ നാടൻ കലാരൂപങ്ങളുടെ അവതരണങ്ങൾ, പൂക്കള മത്സരങ്ങൾ, കമ്പവലി മത്സരങ്ങൾ തുടങ്ങിയ വിവിധ പരിപാടികൾ ഓണക്കളരിക്ക് മാറ്റുകൂട്ടി.
വിവിധ നാടൻ കലാരൂപങ്ങൾ അണിനിരന്ന ഘോഷയാത്രയും പരിപാടിയുടെ ഭാഗമായി നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
പ്രവാസലോകത്ത് നാടിന്റെ തനത് സംസ്കാരവും കളരിയുടെ പാരമ്പര്യവും സമന്വയിപ്പിച്ച ഒരു ആഘോഷമായി ‘ഓണക്കളരി’ മാറി. വിവിധ അഭ്യാസ പ്രകടനങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.