എക്​സ്​പോയിലെത്തിയ ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ്​ അസ്​അദ്​ ബിൻ താരിഖ്​ ആൽ സഈദ്​ ശൈഖ്​ ഹംദാനൊപ്പം

എക്​സ്​പോയിൽ ഒമാൻ ദേശീയ ദിനാഘോഷം

ദുബൈ: ഒമാ​െൻറ 51ാം ദേശീയ ദിനാഘോഷം വർണാഭമായി എക്​സ്​പോ 2020വേദിയിൽ ആഘോഷിച്ചു. രാവിലെ നഗരിയിലെ ഹോറിസോൺ അവന്യൂവിലെ പരേഡോടെയാണ്​ ചടങ്ങുകൾ ആരംഭിച്ചത്​. പിന്നീട്​ ഒമാനിൽ നിന്നുള്ള വിശിഷ്​ടാതിഥികളും യു.എ.ഇ പ്രതിനിധികളും തമ്മിൽ കൂടിക്കാഴ്​ചയും ചർച്ചയും നടന്നു. ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ്​ അസ്​അദ്​ ബിൻ താരിഖ്​ ആൽ സഈദാണ്​ മുഖ്യാതിഥിയായെത്തിയത്​.

ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖി​െൻറ പ്രതിനിധിയായി യു.എ.ഇയിലെത്തിയ സയ്യിദ്​ അസ്​അദ്​ ബിൻ താരിഖിനെ യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ​ൈശഖ്​ മൻസൂർ ബിൻ സായിദ്​ സ്വീകരിച്ചു. ദുബൈ അന്താരാഷ്​​ട്ര വിമാനത്താവളത്തിലാണ്​ ഒമാൻ സംഘത്തെ സ്വീകരിച്ചത്​.

ഇരു രാജ്യങ്ങളും തമ്മിലെ പുരോഗമനപരമായ സാഹോദര്യത്തെ ശൈഖ്​​ മൻസൂർ പ്രശംസിച്ചു. 51ാം ദേശീയ ദിനത്തിൽ ഒമാനിലെ നേതൃത്വത്തെയും ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. സുൽത്താൻ ഹൈതമി​െൻറ വിവേകപൂർവകമായ നേതൃത്വത്തിൽ അവർക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും നേരുന്നതായും പറഞ്ഞു. പിന്നീട്​ എക്​സ്​പോ നഗരിയിലെ യു.എ.ഇ പവലിയൻ സന്ദർശിച്ച ഒമാൻ സംഘത്തിനൊപ്പം ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പങ്കുചേർന്നു. ദുബൈ മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ്​ അഹമ്മദ്​ ബിൻ മുഹമ്മദ്​, യു.എ.ഇ പ്രസിഡൻറി​െൻറ ഉപദേശകൻ ശൈഖ്​ സുൽത്താൻ ബിൻ ഹംദാൻ, ഒമാനിലെ യു.എ.ഇ അംബാസഡർ മുഹമ്മദ്​ സുൽത്താൻ ആൽ സുവൈദി, യു.എ.ഇയിലെ ഒമാൻ അംബാസഡർ ഡോ. സയ്യിദ്​ അഹമ്മദ്​ ബിൻ ഹിലാൽ അല ബുസൈദി എന്നിവരും പ​ങ്കെടുത്തു.

Tags:    
News Summary - Oman National Day at Expo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.