പുതിയ ഇൻഷുറൻസ് പങ്കാളിത്തം ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷാ മൂപ്പനും ഒമാന്‍ ഇന്‍ഷുറന്‍സ് കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍
ജീന്‍ ലൂയിസ് ലോറന്റ് ജോസിയും ഒപ്പുവെക്കുന്നു
ദുബൈ: യു.എ.ഇയിലെ പ്രമുഖ ഇന്‍ഷുറന്‍സ് ദാതാക്കളില്‍ ഒന്നായ ഒമാന്‍ ഇന്‍ഷുറന്‍സ് ഗ്രൂപ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറുമായി കൈകോർക്കുന്നു. മെഡിക്കല്‍ ഇന്‍ഷുറന്‍സില്‍ വര്‍ഷങ്ങളുടെ വൈദഗ്ധ്യമുള്ള ഒമാന്‍ ഇന്‍ഷുറന്‍സ് കോര്പറേഷന് നാല് എക്സ്ക്ലൂസിവ് പ്ലാനുകളാണ് അവതരിപ്പിച്ചത്.
തടസ്സങ്ങളില്ലാതെ ഗുണനിലവാരമുള്ള പരിചരണം ഇതുവഴി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷാ മൂപ്പന് പറഞ്ഞു. തങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ പരിചരണം ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് എല്ലാവരും ഇന്‍ഷുറന്‍സ് എടുക്കുന്നത്. എന്നാൽ, പോളിസിയിലെ പരിമിതി മൂലം വിശ്വസ്തരായ ഡോക്ടർമാരെ കാണാൻ പലർക്കും കഴിയാറില്ല. ഈ പ്രശ്നം പരിഹരിക്കാൻ ആസ്റ്റർ-ഒമാൻ ഇന്‍ഷുറന്‍സ് സഹകരണത്തിന് കഴിയുമെന്ന് അലീഷ പ്രത്യാശ പ്രകടിപ്പിച്ചു.
നാല് മെഡിക്കല്‍ പോളിസികളാണുള്ളതെന്ന് ഒമാന്‍ ഇന്‍ഷുറന്‍സ് കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ജീന്‍ ലൂയിസ് ലോറന്റ് ജോസി പറഞ്ഞു. കോ-പേ, ഫാര്‍മസി ആനുകൂല്യങ്ങള്‍, സ്പെഷലിസ്റ്റ് ആക്സസ്, ആസ്റ്റർ ക്ലിനിക്കുകളുടെയും ഹോസ്പിറ്റലുകളുടെയും ശൃംഖലകളിലെ പ്രവേശനം തുടങ്ങിയ ആനുകൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഓഫറുകളാണ് ഉപഭോക്താവിന് വാഗ്ദാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.