ദുബൈ: അടുത്ത മാസം മുതൽ ഇന്ധനവില വർധിപ്പിക്കാൻ യു.എ.ഇ. ഉൗർജ മന്ത്രാലയം തീരുമാനിച്ചു. പെട്രോളിനും ഡീസലിനും വിലകൂടും. സൂപ്പർ 98 പെട്രോളിന് 2.12 ദിർഹമാകും വില. നിലവിൽ ഇത് 2.02 ദിർഹമാണ്. സ്പെഷ്യൽ 95 െൻറ വില 1.90 ദിർഹത്തിൽനിന്ന് 2.01 ആയി.
ഇ പ്ലസ് 91 ന് 1.83 ആയിരുന്നത് 1.94 ദിർഹമായി. ഡീസൽ വില രണ്ട് ദിർഹത്തിൽ നിന്ന് 2.10 ദിർഹമായി. രണ്ട് വർഷത്തിനിടെയുണ്ടാകുന്ന ഏറ്റവും ഉയർന്ന വിലയാണിത്.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഒായിൽ വിലയുമായി ബന്ധിപ്പിച്ചാണ് നിരക്ക് പരിഷ്ക്കരിച്ചിരിക്കുന്നത്. ഒപെക്കുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ രണ്ട് മാസമായി യു.എ.ഇ. തങ്ങളുടെ ക്രൂഡ് ഒായിൽ കയറ്റുമതിയിൽ പത്ത് ശതമാനത്തിെൻറ കുറവ് വരുത്തിയിരിക്കുകയാണ്.എണ്ണ ഉൽപാദനത്തിൽ പ്രതിദിനം18 ലക്ഷം ബാരലിെൻറ കുറവ് വരുത്താൻ കഴിഞ്ഞ വർഷം ഡിസംബറിലാണ് ഒപെക് തീരുമാനിച്ചത്. കഴിഞ്ഞ മെയിൽ ഇൗ തീരുമാനം ഒമ്പത് മാസത്തേക്ക് കൂടി നീട്ടുകയും ചെയ്തിരുന്നു. എണ്ണവില 15 ശതമാനം വർധിക്കാൻ ഇൗ നടപടി സഹായിച്ചിട്ടുണ്ട്. ആഗോള സാമ്പത്തിക രംഗത്തുണ്ടായിരിക്കുന്ന സ്ഥിരമായ വളർച്ച എണ്ണയുടെ ആവശ്യം കൂട്ടിയിട്ടുമുണ്ട്. ബാരലിന് 52 മുതൽ 55ഡോളർ വരെയാണ് നിലവിലെ വില. ഇത് 59വരെയായേക്കാമെന്നാണ് ധനകാര്യവിദഗ്ധരുടെ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.