Posted On
date_range Updated On
date_range ഉറക്കത്തിൽ ഹൃദയാഘാതം: പത്തനംതിട്ട സ്വദേശി മരിച്ചു
മസ്കത്ത്: ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ച് പത്തനംതിട്ട സ്വദേശി മരിച്ചു. ഉൗട്ടുപാറ ചെരിവുപുരയിടത്തിൽ വീട്ടിൽ പരേതനായ കേശവൻ സദാനന്ദെൻറ മകൻ സജി (43) ആണ് മരിച്ചത്. സുഹാർ ഫലജിൽ ഇലക്ട്രിക്കൽ ജോലിക്കാരനായിരുന്നു. തിങ്കളാഴ്ച അവധിക്ക് നാട്ടിൽ പോകാനിരുന്നതാണ്. ഞായറാഴ്ച രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കാതിരുന്നതിനെ തുടർന്നാണ് മരിച്ചതായി കണ്ടെത്തിയത്. നാട്ടിൽ പോകുന്നതുമായി ബന്ധപ്പെട്ട് നാട്ടിൽ നിന്ന് ബന്ധുവിനെ ഒമാനിൽ എത്തിച്ചിരുന്നു. താമസ സ്ഥലത്ത് ഒപ്പമുണ്ടായിരുന്ന ഇയാളാണ് മരണവിവരം മറ്റുള്ളവരെ അറിയിച്ചത്. ലളിത മാതാവും രമ്യ ഭാര്യയുമാണ്. നേരത്തേ സൗദിയിൽ ജോലി ചെയ്തിട്ടുള്ള സജി നാല് വർഷത്തിലധികമായി ഒമാനിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.