Posted On
date_range Updated On
date_range നാട്ടിലേക്ക് പുറപ്പെടാനിരിക്കെ കൽപകഞ്ചേരി സ്വദേശി ദുബൈയിൽ മരിച്ചു
ദുബൈ: മകളുടെ വിവാഹം പ്രമാണിച്ച് നാട്ടിലേക്ക് പുറപ്പെടാനിരുന്ന പ്രവാസി ദുബൈയിൽ മരിച്ചു. 22 വർഷമായി ദുബൈയിൽ യൂറോപ്പ് റെൻറ് എ കാർ സ്ഥാപനത്തിൽ ജോലി ചെയ്തു വന്നിരുന്ന കൽപകഞ്ചേരി സ്വദേശി പള്ളിമാലിൽ അബ്ദുൽ ശരീഫ് (52) ആണ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്. ഭാര്യ:ജമീല. മക്കൾ: സമീർ, സഫാനത്ത്, സുൽഫത്ത്, ജുമൈലത്ത്. മയ്യിത്ത് സംസ്കരണം തിങ്കളാഴ്ച കൽപകഞ്ചേരി കാവപ്പുര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.