Posted On
date_range Updated On
date_range ആർ.ടി.എ ബസ് ഡ്രൈവറായ മലപ്പുറം സ്വദേശി നിര്യാതനായി
ദുബൈ: ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിലെ (ആർ.ടി.എ) ബസ് ഡ്രൈവറായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി. അരീക്കോട് വടക്കുമുറി സ്വദേശി തിരുത്തപ്പറമ്പൻ മുഹമ്മദ് ഹനീഫയാണ് (55) മരിച്ചത്.
മസ്തിഷ്കാഘാതത്തെ തുടർന്ന് ഡി.ഐ.പി എൻ.എം.സി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെ പത്തിനാണ് മരിച്ചത്. ദുബൈയിൽ സാമൂഹിക പ്രവർത്തനത്തിൽ സജീവമായിരുന്നു.
പിതാവ്: ടി.പി. അലി. മാതാവ്: കെ. ഫാത്തിമ. ഭാര്യ: ഖദീജ (മുക്കം ഓർഫനേജ് സ്കൂൾ അധ്യാപിക). മക്കൾ: ദിൽകഷ്, ആലിയ, ഐഷ. സഹോദരങ്ങൾ: മുഹമ്മദ് അലി, ഷാഫി, റഹ്മത്തുല്ല, മഹ്ബൂബ്, ഫിറോസ്, അൻവർ സാദിഖ്, റസീന, നഫീസ.
മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കാൻ ശ്രമം നടക്കുന്നതായി ഹംപാസ് പ്രതിനിധി അലി മുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.