കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് ​ പ​ണം ന​ൽ​കി​യി​ല്ല; 1,51,270 ദി​ര്‍ഹം ന​ല്‍കാ​ന്‍ വി​ധി

അബൂദബി: ജീവനക്കാര്‍ക്ക് കോവിഡ് പരിശോധന നടത്തിയ വകയില്‍ ആരോഗ്യകേന്ദ്രത്തിന് പണം നല്‍കാന്‍ വിസമ്മതിച്ച അബൂദബിയിലെ കമ്പനിക്കെതിരെ കോടതി വിധി.പരിശോധന നടത്തിയ ആരോഗ്യകേന്ദ്രത്തിന് 1,51,270 ദിര്‍ഹം നല്‍കാന്‍ കമ്പനിയോട് കോടതി നിർദേശിച്ചുകമ്പനി പണം നല്‍കാന്‍ വിസമ്മതിച്ചതോടെ ആരോഗ്യകേന്ദ്രം പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.കമ്പനിയുടെ അഭ്യര്‍ഥനപ്രകാരമാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി നിരവധി തവണ കോവിഡ് പരിശോധന നടത്തിയത്.എന്നാല്‍, പരിശോധനകള്‍ പൂര്‍ത്തിയാക്കി ബിൽ നല്‍കിയപ്പോള്‍ കമ്പനി ഇതു നല്‍കാതിരിക്കുകയായിരുന്നുവെന്നും ആരോഗ്യകേന്ദ്രം ചൂണ്ടിക്കാട്ടി.ഇരുവരുടെയും ഭാഗങ്ങള്‍ കേട്ട കോടതി രേഖകള്‍ പരിശോധിച്ചശേഷം കമ്പനിയോട് 1,51,270 ദിര്‍ഹം ആരോഗ്യ കേന്ദ്രത്തിനു നല്‍കാനും ഹരജി ഫയല്‍ ചെയ്ത സമയം മുതല്‍ കോടതി വിധിച്ച തുക നല്‍കുന്നതുവരെ തുകയുടെ അഞ്ചു ശതമാനം പിഴയായി നല്‍കാനും വിധിക്കുകയായിരുന്നു.ആരോഗ്യകേന്ദ്രത്തിന്‍റെ കോടതിച്ചെലവ് നല്‍കാനും നിർദേശമുണ്ട്.

Tags:    
News Summary - No money was given for covid testing; Judgment to pay Dhs 1,51,270

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.