Posted On
date_range Updated On
date_range 20ാം നിലയിൽ നിന്ന് വീണു മരിച്ചു
ദുബൈ: ഷാർജ അൽ മജാസിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിെൻറ 20ാം നിലയിൽ നിന്ന് വീണ് ഒരാൾ മരിച്ചു. സംഭവത്തിനു പിന്നിലെ കാരണം വ്യക്തമല്ല. വിവരമറിഞ്ഞയുടൻ പൊലീസും രക്ഷാ ദൗത്യ സംഘവും സ്ഥലത്തെത്തി ഇയാളെ അൽ കുവൈത്തി ആശുപത്രിയിലെത്തിച്ചു. മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ഫോറൻസിക് ലാബിലേക്ക് മാറ്റി. അപകടമാണോ സ്വയം ഹത്യയാണോ എന്ന് അന്വേഷിച്ചുവരികയാണ്. അൽ ബുഹൈറ സ്റ്റേഷനിൽ കേസ് രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.