ദുബൈയിൽ നടന്ന കടയ്ക്കൽ പ്രവാസി ഫോറം യോഗത്തിൽ
പങ്കെടുത്തവർ
ദുബൈ: കടയ്ക്കൽ പ്രവാസി ഫോറം 2025-26 കാലയളവിലേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി സുരേഷ് ഉദയഗിരിയെയും ജനറൽ സെക്രട്ടറിയായി സുധീർ ഇളമ്പഴന്നൂരിനെയും ട്രഷറർ ഷാഫർ മുക്കുന്നത്തിനെയും തെരഞ്ഞെടുത്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.
ഗ്ലോബൽ പ്രവാസി യൂനിയൻ ചെയർമാൻ അഡ്വ. ഫരീദ് പ്രിസൈഡിങ് ഓഫിസറായി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ബുനൈസ് കാസിം, സിബി ബൈജു (വൈസ് പ്രസിഡന്റുമാർ), റഹീം കടയ്ക്കൽ, ബൈജു കരുണാകരൻ (ജോ. സെക്രട്ടറിമാർ), ഷംനാദ് കടയ്ക്കൽ, സഫീര്‍ ഖാന് തൊളിക്കുഴി (ജോ. ട്രഷറർമാർ), രശ്മി സുന്ദരേശൻ, ഷെറിൻ തുടയന്നൂർ, റൂബിയ സുധീർ(മീഡിയ വിങ്) എന്നിവരാണ് മറ്റു ഭാരവാഹികൾ. റിയാദ് കടയ്ക്കല്‍, സൈഫ് കുമ്മിള്‍, ഷാജിലാല്‍ കടയ്ക്കല്‍, സഫീർ ഖാന് ചിതറ, സജീവ് കുമ്മിള്‍, സുരേഷ് കൃഷ്ണ കടയ്ക്കല്‍, സിയാദ് മുക്കുന്നം, ഹിജാസ് നജീം, ഷാന്‍ ചാവരുകുന്ന്, ഷാജുലെൻസ് മണലുവട്ടം, നിസാം പള്ളിക്കുന്ന്, ബിന്ദുകുമാരി എന്നിവർ എക്സിക്യുട്ടിവ് അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.