ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ പുതിയ നമ്പർ

ഷാർജ: എ​മി​റേ​റ്റി​ൽ ചെ​റി​യ അ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ പു​തി​യ ന​മ്പ​ർ ഏ​​ർ​പ്പെ​ടു​ത്തി റാ​ഫി​ദ്​ ഓ​ട്ടോ​മോ​ട്ടീ​വ്​ സൊ​ലൂ​ഷ​ൻ​സ്​ ക​മ്പ​നി. 80092 എ​ന്ന ന​മ്പ​റാ​ണ്​ ഇ​നി​മു​ത​ൽ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.

റാ​ഫി​ദ്​ കോ​ണ്ടാ​ക്ട്​ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ സെ​ന്‍റ​ർ എ​ല്ലാ ദി​വ​സ​വും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും. സേ​വ​നം ന​ൽ​കു​ന്ന​തി​ന്​ റാ​ഫി​ദ്​ ആ​പ്പും നി​ല​വി​ലു​ണ്ട്. എ​ല്ലാ സ്മാ​ർ​ട്​ ഫോ​ൺ പ്ലാ​റ്റ്​​ഫോ​മു​ക​ളി​ലും ഇ​ത്​ ല​ഭ്യ​മാ​ണ്.

ഷാ​ർ​ജ സ​ർ​ക്കാ​റി​ന്‍റെ നി​ക്ഷേ​പ വി​ഭാ​ഗ​മാ​യ ഷാ​ർ​ജ അ​സ​റ്റ് മാ​നേ​ജ്‌​മെ​ന്‍റി​ന് കീ​ഴി​ലു​ള്ള ക​മ്പ​നി​ക​ളി​ലൊ​ന്നാ​ണ് റാ​ഫി​ദ്​ ഓ​ട്ടോ​മോ​ട്ടീ​വ് സൊ​ലൂ​ഷ​ൻ​സ്.

ഷാ​ർ​ജ പൊ​ലീ​സ് ക​മാ​ൻ​ഡ​ർ-​ഇ​ൻ-​ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ സൈ​ഫ്​ അ​ൽ സാ​രി അ​ൽ ശം​സി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പു​തി​യ ന​മ്പ​ർ പ്ര​ഖ്യാ​പി​ച്ച​ത്. ചെ​റി​യ അ​പ​ക​ട​ങ്ങ​ളി​ലെ പ്ര​തി​ക​ര​ണ സ​മ​യം വ​ർ​ധി​പ്പി​ക്കാ​നും മ​റ്റ് അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും ന​മ്പ​ർ അ​പ്‌​ഡേ​റ്റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു. ​

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വേ​ഗ​ത്തി​ൽ സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നു​ള്ള ഷാ​ർ​ജ പൊ​ലീ​സി​ന്‍റെ​യും റാ​ഫി​ദി​ന്‍റെ​യും നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് പു​തി​യ ന​മ്പ​റെ​ന്ന് മേ​ജ​ർ ജ​ന​റ​ൽ അ​ൽ ശം​സി പ​റ​ഞ്ഞു.

എ​മി​റേ​റ്റി​ലെ റോ​ഡു​ക​ളി​ലെ ഗ​താ​ഗ​ത സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്താ​നും സം​രം​ഭം ല​ക്ഷ്യ​മി​ടു​ന്ന​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ടി​യ​ന്ത​ര ഇ​ന്ധ​ന വി​ത​ര​ണം, ട​യ​ർ, ബാ​റ്റ​റി മാ​റ്റി​സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ വി​വി​ധ സേ​വ​ന​ങ്ങ​ൾ അ​ട​ക്കം റാ​ഫി​ദ്​ ന​ൽ​കി​വ​രു​ന്നു​ണ്ട്.

Tags:    
News Summary - New number to report minor accidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.