റാസല്‍ഖൈമ: എമിറേറ്റില്‍ പുതിയ രൂപകല്പനയില് വാഹന നമ്പര്‍ പ്ലേറ്റുകള്‍ അവതരിപ്പിച്ച് റാക് പൊലീസ്. റാക് പൊലീസ് ജനറല്‍ കമാന്‍ഡും ജനറല്‍ റിസോഴ്സ് അതോറിറ്റിയുമാണ് നവീന രൂപകല്പനയില് ഉയര്‍ന്ന സാങ്കേതിക നിലവാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ നമ്പര്‍ പ്ലേറ്റിന് അംഗീകാരം നല്‍കിയത്. നിലവിലുള്ള വാഹന നമ്പര്‍ പ്ലേറ്റുകള്‍ മാറ്റുകയോ പകരംവെക്കുകയോ ചെയ്യേണ്ടതില്ലെന്നും വാഹന ഉടമകള്‍ക്ക് ലഭ്യമാകുന്ന പ്രത്യേക ഓപ്ഷന് മാത്രമാണെന്ന് പുതിയ നമ്പര്‍ പ്ലേറ്റുകളെന്നും അധികൃതര്‍ വ്യക്തമാക്കി. പൊതുജനങ്ങള്‍ക്ക് നല്കുന്ന സേവനങ്ങളുടെ ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുകയാണ് ലക്ഷ്യം. അക്കങ്ങളും അക്ഷരങ്ങളും കൂടുതല്‍ ആകര്‍ഷകമായി നവീനമായി സംയോജിപ്പിച്ചിട്ടുള്ളതാണ് പുതിയ നമ്പര്‍ പ്ലേറ്റ്. പ്രത്യേക പ്ലേറ്റുകളില്‍ മൊത്തം ഏഴില്‍ കൂടുതല്‍ അക്ഷരങ്ങളും അക്കങ്ങളും ഉള്‍പ്പെടുത്തരുതെന്ന വ്യവസ്ഥയോടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട കോമ്പിനേഷനുകള്‍ തെരഞ്ഞെടുക്കാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു. എമിറേറ്റിലുടനീളമുള്ള സര്‍വീസ് സെന്ററുകളില്‍നിന്ന് വാഹന ഉടമകള്‍ക്ക് പുതിയ രൂപകല്പനയിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ സ്വന്തമാക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.