ദുബൈ: കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി യു.എ.ഇ ചാപ്റ്റർ പുതിയ കമ്മിറ്റി നിലവിൽവന്നു. ദുബൈ ഖിസൈസിൽ നടന്ന കൊയിലാണ്ടി കൂട്ടം യു.എ.ഇ ചാപ്റ്റർ ജനറൽ ബോഡിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
നെസ്റ്റ് കൊയിലാണ്ടി ചെയർമാൻ അബ്ദുല്ല കരുവഞ്ചേരി യോഗം ഉദ്ഘാടനം ചെയ്തു. ഹ്രസ്വ സന്ദർശനത്തിന് ദുബൈയിലെത്തിയ അദ്ദേഹത്തിന് ചടങ്ങിൽവെച്ച് ഹൈദ്രോസ് തങ്ങൾ ഹാരമണിയിച്ചു സ്വീകരിച്ചു. ജലീൽ മഷ്ഹൂർ അധ്യക്ഷത വഹിച്ചു. അഫ്സൽ ശ്യാം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നിസാർ കളത്തിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഹാരിസ് കോസ്മോസ്, അബ്ദുൽ ഖാലിക്ക്, ഇസ്മായിൽ എലൈറ്റ്, അഡ്വ. സാജിദ്, ചാക്കോ ഊളക്കാടൻ, റാഷിദ് കിഴക്കയിൽ, അഡ്വ. റസീന അൻസാർ, നിഷാദ് മൊയ്ദു, നബീൽ നാരങ്ങോളി, സെയ്ദ് താഹ ബാഹസ്സൻ, മുസ്തഫ പൂക്കാട്, ടി.ടി. മുനീർ, സാജിദ് പുറത്തൂട്ട്, ഫസൽ തങ്ങൾ, ശാമിൽ മൊയ്തീൻ, മൊയ്തീൻ പട്ടായി, അഹമ്മദ് ശരീഫ് തങ്ങൾ, മുഹമ്മദ് ബാഫഖി തങ്ങൾ, ടി.കെ. മുജീബ്, രാജൻ കൊളാവിപ്പാലം, ചന്ദ്രൻ കൊയിലാണ്ടി, ജയൻ ജനാർദനൻ, ബഷീർ മേപ്പയൂർ, ഫിറോസ് പയ്യോളി, സയ്യിദ് ഉമ്മർ മഷ്ഹൂർ, പി.കെ. സഹീർ, അഹമ്മദ് പാലമഠം, ആരിഫ് മുഹമ്മദ്, റമീസ് ഹംദ്, നദീർ കാസിം, വി.എം. രതീഷ്, ഫായിസ്, സയീദ് ബാഫഖി, അസീസ് ചെങ്ങോട്ട്കാവ്, മിഷാൽ ഹംസ തുടങ്ങിയവർ ആശംസ നേർന്നു. ജനറൽ സെക്രട്ടറി ഷഫീഖ് സംസം സ്വാഗതവും ട്രഷറർ ഗഫൂർ കുന്നിക്കൽ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി ഷഫീഖ് സംസം(പ്രസി.), സഹീർ പി.കെ വെങ്ങളം(ജന. സെക്ര.), ഗഫൂർ കുന്നിക്കൽ(ട്രഷ.), നബീൽ നാരങ്ങോളി, രതീഷ് വി.എം(വൈ. പ്രസി.), നദീർ കാസിം, നൗഷാർ ആരണ്യ (ജോ. സെക്ര.), കൺവീനർമാരായി സെയ്ദ് താഹ ബാഹസ്സൻ( മീഡിയ), നൗഫൽ ചക്കര(ചാരിറ്റി), ബിജീഷ് പൂക്കാട്(കല ആൻഡ് സംസ്കാരം) എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.