ദുബൈ: നിർമാണത്തിലിരിക്കുന്ന ഹോട്ടൽ പദ്ധതികളുടെ എണ്ണത്തിൽ ദുബൈ ഒന്നാം സ്ഥാനത്ത്. ടോപ് ഹോട്ടൽ പ്രോജക്ട്സ് പുറത്തുവിട്ട പുതിയ കണക്കിലാണ് മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിലെ നഗരങ്ങളുടെ പട്ടികയിൽ ദുബൈ ഒന്നാമതെത്തിയത്.കഴിഞ്ഞ ഒക്ടോബറിൽ ദുബൈയിലെ ഹോട്ടൽ റൂമുകളുടെ എണ്ണം 1.44 ലക്ഷമായി ഉയർന്നു. നിർമാണത്തിലിരിക്കുന്നത് 85 ഹോട്ടൽ പദ്ധതികളാണ്. ഇതുവഴി 23,549 റൂമുകൾ അധികമായി കൂട്ടിച്ചേർക്കപ്പെടും.
രണ്ടാം സ്ഥാനത്ത് റിയാദാണ്. ഇവിടെ 46 ഹോട്ടൽ പ്രോജക്ടുകളാണ് പുരോഗമിക്കുന്നത്. ഇതുവഴി 9598 മുറികൾ അധികമായി കൂട്ടിച്ചേർക്കപ്പെടും. മൂന്നാം സ്ഥാനത്തുള്ള ജിദ്ദയിൽ 33 ഹോട്ടൽ പദ്ധതികളിലായി 7195 മുറികൾ ഒരുങ്ങുന്നു. രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ രണ്ടാം സ്ഥാനത്താണ്. സൗദി അറേബ്യയാണ് ഒന്നാമത്.
യു.എ.ഇയിൽ 135 ഹോട്ടൽ പദ്ധതികളിലായി 34,855 റൂമുകൾ ഒരുങ്ങുന്നുണ്ട്. മിഡിലീസ്റ്റ് ആൻഡ് ആഫ്രിക്ക മേഖലയിലെ ഹോട്ടൽ പ്രോജക്ടുകളിൽ 20 ശതമാനവും ഒരുങ്ങുന്നത് യു.എ.ഇയിലാണ്. മെന മേഖലയിൽ ആകെ 646 ഹോട്ടൽ പദ്ധതികളാണ് ഒരുങ്ങുന്നത്. ഇതിൽ 319 എണ്ണവും അടുത്ത വർഷത്തോടെ തുറക്കും. 2024ഓടെ 169 ഹോട്ടലുകളും തുറക്കും. 2025ലാണ് 86 ഹോട്ടലുകൾ പ്രതീക്ഷിക്കുന്നത്.67 ഹോട്ടൽ പദ്ധതികൾ തുറക്കാനുള്ള തയാറെടുപ്പിലാണ്. 358 എണ്ണത്തിന്റെ റൂമുകൾ നിർമിച്ചുകൊണ്ടിരിക്കുന്നു. 121 എണ്ണത്തിന്റെ റൂമുകളുടെ പദ്ധതി പൂർത്തിയായി. 88 എണ്ണം പദ്ധതി തയാറാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.