ഷാർജ: പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഷാർജ ഔഖാഫ് ഡിപ്പാർട്മെന്റ്. എമിറേറ്റിലെ വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ സംരക്ഷിക്കാനും നിരീക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. സ്വത്തുക്കൾ വഖഫ് നൽകുന്നവരുടെയും ഗുണഭോക്താക്കളുടെയും വിവരങ്ങൾ പ്ലാറ്റ്ഫോമിലൂടെ നിരീക്ഷിക്കും.
അതോടൊപ്പം വഖഫ് നൽകുന്നവർ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യാൻ ഡിജിറ്റൽ പ്ലാറ്റ്ഫോം സഹായകമാവും. ശരീഅത്ത് നിയമം പാലിക്കുന്നെന്ന് ഉറപ്പുവരുത്തുകയും നടപടികളിൽ സുതാര്യത വർധിപ്പിക്കുകയുമാണ് ലക്ഷ്യം. ദേശീയ ഐ.ഡിയുമായി പ്ലാറ്റ്ഫോമിനെ ബന്ധിപ്പിച്ചിട്ടുണ്ട്. വഖഫ് സ്വത്തുക്കൾ നിയന്ത്രിക്കുന്നതിന് നിരീക്ഷകർ ഈ ഐ.ഡി ഉപയോഗിച്ച് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.