റാസല്‍ഖൈമ: പ്രവാസി ഭാരതി ഫിലിം പ്രൊഡക്ഷന്‍ പബ്ളിക് ലിമിറ്റഡ് (പി.ബി.എഫ്) എന്ന പേരിൽ ചലച്ചിത്ര നിര്‍മാണ കമ്പനി രൂപവത്കരിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര സര്‍ക്കാറിന്‍െറ കമ്പനി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ലൈസന്‍സ് ലഭിച്ചിട്ടുള്ളതെന്ന് ഭാരവാഹികളായ ജയകുമാര്‍, കെ.പി. വിജയന്‍, മഞ്ജു സൗമിനി എന്നിവര്‍ പറഞ്ഞു. വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്കാണ് ഇതില്‍ അംഗത്വം നല്‍കുക. ആലപ്പുഴ ചേര്‍ത്തലയിലാണ് താല്‍ക്കാലിക ആസ്ഥാനം. യു.എ.ഇയിലെ പ്രചരണ ചടങ്ങ് വെള്ളിയാഴ്ച്ച അജ്മാന്‍ ഇന്‍റര്‍നാഷനല്‍ സ്കൂളില്‍ നടക്കും. റോഡ്രിഗോ ക്രിച്ചനെര്‍, ആന്ധ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് ഡയറക്ടര്‍ രംഗറാവു എന്നിവർ പെങ്കടുക്കും. ചലച്ചിത്ര താരം അമല്‍ അമീര്‍, പിന്നണി ഗായകരായ അന്‍വര്‍ സാദത്ത്, ഫ്രാങ്കോ, രഞ്ജിനി, അജീഷ് കോട്ടയം, ദീപ പുന്നയൂര്‍ക്കുളം, സനീഷ് നമ്പ്യാര്‍ തുടങ്ങിയവര്‍ നയിക്കുന്ന കലാവിരുന്നും നടക്കും. പ്രവേശനം സൗജന്യം. റനീഷ്, സവാദ് മാറഞ്ചേരി, ശശാങ്കന്‍, മയിന തുടങ്ങിയവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.