യു.എ.ഇയിൽ 45 പേർക്ക്​ കൂടി കോവിഡ്​

ദ​ുബൈ: യു.എ.ഇയിൽ 45 കോവിഡ്​ കേസുകൾ കൂടി റിപ്പോർട്ട്​ ചെയ്തു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 198 ആയി ഉയർന്നു. ജനുവരി 29ന്​ ആദ്യ കേസ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ട രാജ്യത്ത്​ ഒറ്റ ദിവസം ഇത്രധികം കോവിഡ്​ ബാധ റിപ്പോർട്ട്​ ചെയ്യുന്നത്​ ഇതാദ്യമായാണ്​.

കോവിഡ്​ ബാധ കണ്ടെത്തിയ ശേഷവും വീട്ടിനുള്ളിൽ കഴിയാതിരുന്ന ഒരു പ്രവാസിയിൽ നിന്നാണ്​ 17 പേർക്ക്​ വൈറസ്​ ബാധയുണ്ടായത്​ എന്ന്​ വ്യക്​തമാവുന്നുണ്ട്​. അതേസമയം നേരത്തെ രോഗം കണ്ടെത്തിയ മൂന്നുപേർ കൂടി സുഖം പ്രാപിച്ചു. രാജ്യത്ത്​ രോഗമുക്​തി നേടിയവരുടെ എണ്ണം 41 ആയി.

Tags:    
News Summary - new 45 covid cases in uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.