ഇ . അഹമ്മദ്​ ഫുട്​ബാൾ: നെസ്​റ്റോ ചാമ്പ്യന്മാർ

ഷാർജ: ദുബൈ കെ.എം.സി.സി (കോട്ടക്കൽ മണ്ഡലം) പൊന്മള പഞ്ചായത്ത് സംഘടിപ്പിച്ച ഒന്നാമതു ഇ.അഹമ്മദ്  മെമ്മോറിയൽ സെവൻസ് ഫുട് ബോൾ ടൂർണമെന്റ് ഷാർജ വണ്ടേഴ്സ് സ്പോർട്സ് ക്ലബ്ബിൽ നടന്നു. ഫൈനലിൽ നെസ്​റ്റോ ഹൈപ്പർ മാർക്കറ്റ് ടീം രണ്ടു  ഗോളുകൾക്ക് എഫ്.സി സ്‌ട്രൈക്കേഴ്‌സ് ഷാർജയെ  പരാജയപ്പെടുത്തി. അൽമർസ യു എഫ്​.സി ,  മാഞ്ചസ്റ്റർ ഷിപ്പിങ് ദുബൈ ടീമുകൾ യഥാ​​ക്രമം മൂന്നും നാലും സ്​ഥാനത്തെത്തി.മികച്ച കളിക്കാരനായ ആയി അലക്സ് നെസ്റ്റോയെയും , മികച്ച പ്രതിരോധനിരക്കാരനായി റഷീദ് സ്‌ട്രൈക്കേഴ്‌സ് ഷാർജയെയും, ​േഗാളിയായി ഫ്രാൻസിസ് നെസ്റ്റോയെയും തിരഞ്ഞെടുത്തു.

ടൂർണമ​​െൻറി​​​െൻറ ഉദ്ഘാടനം ഷാർജ കോടതി ഉന്നത ഉദ്യോഗസ്ഥൻ യാഹ്‌കൂബ് യുസഫി​​​െൻറ സാനിധ്യത്തിൽ കോടതി ഉദ്യോഗസ്ഥൻ ആദിൽ മുഹമ്മദ് അഹ്‌മദ്‌ നിർവഹിച്ചു. സലാം പാപ്പിനിശ്ശേരി , യാഹുമോൻ ഹാജി , മുസ്തഫ തിരൂർ,റിയാസ് മാണൂർ,പി. ടി. എം വെല്ലൂർ , ആർ.ശുകൂർ, ഉമ്മർ  അവയിൽ , ഹംസ ഹാജി മാട്ടുമ്മൽ ,  നാസർ പൊന്നാനി , മുസ്തഫ വേങ്ങര തുടങ്ങിയവർ വിജയികൾക്ക്​ ട്രോഫിയും ക്യാഷ് അവാർഡുകളും  വിതരണം ചെയ്തു.

Tags:    
News Summary - nesto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.