ഇൻകാസ് അബൂദബി സംഘടിപ്പിച്ച നെഹ്റു ജയന്തി സമ്മേളനം യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം
ചെയ്യുന്നു
അബൂദബി: രാഷ്ട്രശിൽപിയായ ജവഹർലാൽ നെഹ്റു ഇന്ത്യയുടെ ജനാധിപത്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും ശിൽപികൂടിയാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. ഇൻകാസ് അബൂദബി സംഘടിപ്പിച്ച നെഹ്റു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിയുടെ ജീവത്യാഗവും നെഹ്റുവിന്‍റെ അചഞ്ചലമായ മതേതര കാഴ്ചപ്പാടും ഇന്ത്യയുടെ മതേതരത്വത്തിന്‍റെ അടിത്തറയാണെന്നും ഹസൻ ചൂണ്ടിക്കാട്ടി. ഇൻകാസ് അബൂദബി പ്രസിഡന്‍റ് യേശുശീലൻ അധ്യക്ഷത വഹിച്ചു.എ.എം. കബീർ, സലിം ചിറക്കൽ, എ.എം. അൻസാർ, കെ.എച്ച്. താഹിർ, എം.യു. ഇർഷാദ്, നിബു, സാം, ബി. ദശപുത്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.