ദുബൈ: ദുബൈ ചാപ്റ്റർ നീലക്കുറിഞ്ഞി ലാറ്ററൽ എൻട്രി ഫലപ്രഖ്യാപനവും സുഗതാഞ്ജലി ചാപ്റ്റർ തല മത്സര ഫലപ്രഖ്യാപനവും അക്ഷരയാനം ലൈബ്രറി ഉദ്ഘാടനവും മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട നിർവഹിച്ചു. ഓൺലൈൻ പരിപാടിയിൽ പരീക്ഷ എഴുതിയ ദുബൈ ചാപ്റ്ററിലെ 20 വിദ്യാർഥികളും യോഗ്യത നേടിയതായി അദ്ദേഹം പ്രഖ്യാപിച്ചു. 11 വിദ്യാർഥികൾ എപ്ലസ് ഗ്രേഡും ഒമ്പത് വിദ്യാർഥികൾ എ ഗ്രേഡും കരസ്ഥമാക്കി.
മലയാളം മിഷൻ ആഗോളതലത്തിൽ നടത്തുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ ദുബൈ ചാപ്റ്റർതല മത്സരത്തിന്റെ ഫലപ്രഖ്യാപനവും ഡയറക്ടർ നിർവഹിച്ചു. ആറു മേഖലകളിൽനിന്നായി സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ 37 കുട്ടികൾ ചാപ്റ്റർതല മത്സരത്തിൽ മാറ്റുരച്ചു.സബ്ജൂനിയർ വിഭാഗത്തിൽ ശ്രീപാർവതി, നിയ, ബ്രഹ്മദത്തൻ, ജൂനിയർ വിഭാഗത്തിൽ ആർഷ്യ, ശ്രീനിക, ശ്രേയ, സീനിയർ വിഭാഗത്തിൽ അദിതി, ബിഥ്യ എന്നിവരാണ് വിജയികളായി ആഗോളതലത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിലേക്ക് പ്രവേശിച്ചത്. ഡി.ഐ.പി തളിര്, ഖിസൈസ് വേഴാമ്പൽ, അക്ഷരവീട് എന്നീ പഠന കേന്ദ്രങ്ങളിൽ ആരംഭിച്ച ‘അക്ഷരയാനം’ ലൈബ്രറിയുടെ പ്രവർത്തനവും മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.
ഡി.ഐ.പി പഠന കേന്ദ്രത്തിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കെ.വി. രാജൻ പുസ്തകങ്ങൾ വിതരണംചെയ്തു. അക്ഷര വീട്, വേഴാമ്പൽ പഠന കേന്ദ്രങ്ങളിൽ സ്മിത മേനോൻ വിദ്യാർഥികൾക്ക് പുസ്തകങ്ങൾ കൈമാറി.ഓൺലൈൻ യോഗത്തിൽ പ്രസിഡന്റ് അംബുജം സതീഷ് അധ്യക്ഷയായി. ചെയർമാൻ വിനോദ് നമ്പ്യാർ, വൈസ് പ്രസി. സർഗ റോയ്, അക്കാദമിക് കോഓഡിനേറ്റർ സ്വപ്ന സജി, യുവകലാസാഹിതി പ്രസിഡന്റ് സുഭാഷ് ദാസ്, ഓർമ സാഹിത്യ വിഭാഗം കൺ. അഡ്വ. അപർണ എന്നിവർ ആശംസകൾ നേർന്നു. ചാപ്റ്റർ സെക്രട്ടറി സി.എൻ.എൻ ദിലീപ് സ്വാഗതവും ഐ.ടി കോഓഡിനേറ്റർ ഷംസി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.