ആശുപത്രി വീട്ടു; നസീർ വാടാനപ്പള്ളി വീണ്ടും സേവനത്തെരുവിലേക്ക്​

ദുബൈ: നാഇഫ്​ മേഖലയിലെ കോവിഡ് ബാധിതർക്ക് പരിശോധനയും ചികിത്സയും ലഭ്യമാക്കുന്നതിനായി പ്രയത്​നിക്കുന്നതിനിടെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ അഡ്​മിറ്റ്​ ചെയ്യപ്പെട്ട സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പളി 14 ദിവസത്തെ ചിക ിത്സക്കു ശേഷം ആശുപത്രി വിട്ടു. രണ്ടാമത്തെ കോവിഡ്​ പരിശോധനാ ഫലവും നെഗറ്റിവ് ആയതിനെ തുടർന്നാണ്​ വിടുതൽ നൽകിയത ്​. രണ്ടാഴ്​ചക്കു ശേഷം ഐസൊലേഷൻ റൂമിൽ നിന്ന് പുറത്തു വന്ന നസീറിനെ ദുബൈ വിപിഎസ്-മെഡിയോർ ആശുപത്രിയിലെ ഡോക്ടർമാര ും നേഴ്സുമാരും ജീവനക്കാരും നിറകയ്യടികളോടെയാണ് വരവേറ്റത്.

പരിശോധന ഫലം പോസിറ്റിവ് ആയതിനെ തുടർന്ന് കഴിഞ്ഞ ആ റാം തീയതിയാണ് നസീർ വാടാനപ്പളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. നൈഫിൽ ഇന്ത്യക്കാരടക്കമുള്ളവരെ പരിശോധയ് ക്ക് എത്തിക്കാൻ ശ്രമിച്ച അതേ ആവേശത്തോടെയായിരുന്നു ആശുപത്രിക്കിടക്കയിലും നസീറിന്റെ പ്രവർത്തനങ്ങൾ. വിവിധ സംഘ ടനകളും വളണ്ടിയർമാരും ഉൾപ്പെടുന്ന കോവിഡ് കോർക്കമ്മിറ്റിയുമായി ഫോണിലൂടെയും വീഡിയോകോളിലൂടെയും നിരന്തരം ആശയവിനിമയം നടത്തി നൂറു കണക്കിനാളുകൾക്ക്​ സഹായം എത്തിക്കുവാനാണ്​ ആശുപത്രി വാസക്കാലവും ഇദ്ദേഹം വിനിയോഗിച്ചത്​.

"പരിശോധനാ ഫലം പോസിറ്റിവ് ആണെന്നറിഞ്ഞപ്പോൾ നേരിട്ട് ചെയ്യാനുള്ള കുറേക്കാര്യങ്ങൾ ഇനി പറ്റില്ലല്ലോ എന്ന നിരാശയിൽ ആയിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിയ ആദ്യ ദിവസം തന്നെ അത് മാറി. നിറയെ പ്രാർത്ഥനകളും അന്വേഷണവുമായി നിരവധി ഫോൺ കോളുകളാണ് ലഭിച്ചത്. ദുബൈ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും കേരളത്തിലെ മന്ത്രിമാരും എം.എൽ.എമാരും രാഷ്​ട്രീയ^സാമൂഹിക നേതാക്കളും ഒക്കെ അതിൽ ഉണ്ടായിരുന്നു. പരിചയമില്ലാത്തവർ പോലും സമൂഹ മാധ്യമങ്ങളിലൂടെ പ്രാർത്ഥനയുമായി എത്തി. പ്രവർത്തനം ആശുപത്രിയിലും തുടരാനുള്ള ഊർജമായി അത് മാറി. ഇപ്പോൾ വീട്ടിലേക്ക്​ തിരിച്ചു പോകാതെ പ്രവർത്തനത്തിൽ എത്രയും വേഗം മുഴുകാനാണ് തീരുമാനമെന്ന്​ നസീർ പറഞ്ഞു.

ദിവസവും നൂറു കണക്കിന് കോളുകളും സന്ദേശങ്ങളുമാണ് സഹായം തേടി ആശുപത്രി ദിവസങ്ങളിൽ നസീറിന് ലഭിച്ചത്. വളണ്ടിയർമാരുമായും കെ.എം.സി.സി, മർക്കസ്, അക്കാഫ്, എം.എസ്.എസ് , നോർക്ക, ഇൻകാസ് എന്നീ സംഘടനകളുടെ പ്രതിനിധികൾ അടങ്ങുന്ന കോർക്കമ്മിറ്റിയുമായും ഈ വിവരങ്ങൾ പങ്കുവച്ചു.

കോവിഡ് പകർച്ചയെ തുടർന്ന് മൂകമായ നാഇഫി​​െൻറ തിരിച്ചുവരവിനൊപ്പം തന്നെയാണ് നസീർ വാടാനപ്പള്ളിയുടെ തിരിച്ചുവരവും. നൈഫിൽ കോവിഡ് ലക്ഷണങ്ങളുമായി കഴിഞ്ഞിരുന്ന പതിനാലു പേരിൽ നിന്നാണ് നസീറിനെ തേടി ആദ്യ കോൾ എത്തിയിരുന്നത്. കാസർഗോഡ് സ്വദേശിയായ റൂം മേറ്റ് പോസിറ്റിവ് ആണെന്ന് നാട്ടിൽ നിന്ന് വാർത്ത വന്നതായും ലക്ഷണങ്ങൾ ഉണ്ടായിട്ടും പരിശോധന പോലും നടത്താൻ ആകാതെ ഫ്‌ളാറ്റിൽ കഴിയുകയാണെന്നുമുള്ള വിവരം ഇവരിൽ നിന്ന് ലഭിച്ചാണ്‌ നസീർ അവിടെയെത്തിയത്. ഉടനെ പോലീസിൽ വിവരം കൈമാറി. ആംബുലൻസുമായി ദുബൈ ഹെൽത്ത് അതോറിറ്റി സംഘവും എത്തി. പരിശോധന നടത്തി ആൾക്കാരെ ആശുപത്രിയിലേക്ക് മാറ്റി. അടുത്ത ദിവസങ്ങളിൽ കോളുകളുടെ എണ്ണം കൂടി. നസീർ കോവിഡ് മുക്തനായെന്നും ഏതാനും ദിവങ്ങൾ കൂടി വിശ്രമം നിർദ്ദേശിച്ചിട്ടുണ്ടെന്ന് ചികിത്സിച്ച പൾമനോളജിസ്റ്റ് ഡോ. സഹീർ സൈനലാബ്ദീൻ പറഞ്ഞു. ഗ്ലൗസും, എൻ -95 മാസ്കും, ഗ്ലാസ്സും അടക്കമുള്ള മുൻകരുതലുകൾ സ്വീകരിച്ച് ഉടൻ വീണ്ടും പ്രവർത്തന രംഗത്തിറങ്ങാനാണ് നസീറി​​െൻറ തീരുമാനം.

കൊറോണ ഭീതിയെക്കുറിച്ച്​ നസീറിന് പറയാനുള്ളത്.

● ഒരിക്കലും കോവിഡിനെ അമിതമായി പേടിക്കരുത്. പേടിച്ചാൽ അപ്പോൾ പനിവരും. പേടിക്കാതെ സൂക്ഷിക്കുക, ജാഗ്രത പുലർത്തുക എന്നതാണ് പ്രധാനം. നമ്മൾ നമ്മളെ തന്നെ സൂക്ഷിക്കുക. ആരോഗ്യം നൽകുന്ന ഭക്ഷണം കഴിക്കുക. സാധാരണ രോഗം വന്നാൽ കഴിയുന്നത് പോലെ ചൂടുവെള്ളം മാത്രമാണ് ആശുപത്രിയിൽ കുടിച്ചിരുന്നത്. ചെറുനാരങ്ങ ചൂടുവെള്ളത്തിൽ പിഴിഞ്ഞ് കുടിക്കാറുണ്ടായിരുന്നു. തണുക്കാത്ത ഓറഞ്ച്, ആപ്പിൾഎന്നിവയും സലാഡും കടലയും ഈത്തപ്പഴവും ഒക്കെയാണ് കഴിച്ചിരുന്നത്. മറ്റ് അസുഖങ്ങൾ ഇല്ലാത്ത ആൾ ആണെങ്കിൽ കോവിഡ് വന്നതുപോലും അറിയാതെ അത് കടന്ന് പോകും. ഷുഗർ, പ്രഷർ, ആസ്ത്മ എന്നിവയൊക്കെ ഉള്ളവരും മരുന്ന് കഴിക്കുന്നവരും ആണെങ്കിൽ കൂടുതൽ സൂക്ഷിക്കണം.

● യുഎഇ സർക്കാർ നമ്മളോട് ഇത്രയും ബുദ്ധിമുട്ടി ഇത്രയും റിസ്ക് എടുത്തു പറയുന്നത് വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ്. ഞാനും എ​​െൻറ കുടുംബവും വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ലെങ്കിൽ എനിക്ക് ഈ അസുഖം വരില്ല. പക്ഷെ നിർബന്ധമായും പോകേണ്ട സാഹചര്യം വന്നാൽ പോകാം. പക്ഷെ മാസ്കും, ഗ്ലൗസും ഒക്കെ വച്ചായിരിക്കണം. തിരിച്ചു വീട്ടിലേക്ക് കയറുന്നതിനു മുൻപ് ഇതൊക്കെ അഴിച്ചു പ്ലാസ്റ്റിക് കവറിൽ ആക്കുക. നേരെ ബാത്ത്റൂമിൽ പോയി കുളിച്ചു കഴിഞ്ഞ ശേഷം മാത്രമേ റൂമിലേക്ക് കയറാവൂ. അതാണ് ഏറ്റവും സുരക്ഷിതം. പുറത്തു നിന്ന് ഒരാളെപ്പോലും റൂമിലേക്ക് കയറ്റരുത്, നമ്മൾ എവിടേക്കും പോവുകയും അരുത്. ഇങ്ങനെ ചിന്തിച്ചു കഴിഞ്ഞാൽ തന്നെ ഒരാൾക്കും കൊറോണ വരില്ല.

Tags:    
News Summary - Nazeer vadanam palli hospital discharge-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.