വയനാട് സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി

അജ്മാന്‍: വയനാട് സുൽത്താൻ ബത്തേരി ദൊട്ടപ്പാങ്കുളം സ്വദേശി ജയേഷ് (38) ഷാര്‍ജയില്‍ നിര്യാതനായി. ഷാര്‍ജയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച്ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോലിക്കിടെ വിശ്രമിക്കാന്‍ പോയപ്പോൾ താമസ സ്ഥലത്ത് കുഴഞ്ഞുവീണാണ്​ മരണം സംഭവിച്ചത്​.

ഹൃദയാഘാതമാണ് മരണ കാരണം. പിതാവ്: കുഞ്ഞികൃഷ്ണന്‍, മാതാവ്: ശോഭ, ഭാര്യ: കവിത. സഹോദരങ്ങൾ: അനീഷ്​കുമാർ (അബൂദബി), സോണി.

നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി. വയനാട് പ്രവാസി അസോസിയേഷന്‍ സജീവ പ്രവര്‍ത്തകനാണ്.

News Summary - native of Wayanad passed away in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.