Posted On
date_range Updated On
date_range തൃശൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി
അബൂദബി: ഹൃദയാഘാതം മൂലം തൃശൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി. അബൂദബി ഷഹാമ യുനൈറ്റഡ് പ്രിൻറിങ് പ്രസ്സില്‍ ജോലി ചെയ്തിരുന്ന തൃശൂര്‍ കോട്ടപ്പുളിക്കല്‍ പ്രദീപ് (50) ആണ് മരിച്ചത്. തൃശൂര്‍ വട്ടക്കാഞ്ചേരി വാഴാനിയാണ് പ്രദീപിെൻറ സ്വദേശം. അബൂദബി മുസഫയില്‍ കുടുംബ സമേതം താമസിച്ചുവരികയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: കാന്തി പ്രദീപ്. മകന്‍: ആദി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ചെറുതുരുത്തി പുണ്യതീരം ശ്മശാനത്തില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.