Posted On
date_range Updated On
date_range പത്തനംതിട്ട സ്വദേശിനി ദുബൈയിൽ നിര്യാതയായി
ദുബൈ: പത്തനംതിട്ട സ്വദേശിനി ദുബൈയിൽ നിര്യാതയായി. തിരുവല്ല പെരിങ്ങര വൈശാഖം വീട്ടിൽ കുട്ടൻ പിള്ള കരുണാകരൻ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (90) ആണ് മരിച്ചത്.
കോട്ടയം മെഡിക്കൽ കോളജിൽ നഴ്സിങ് സൂപ്രണ്ടായിരുന്നു. വിരമിച്ച ശേഷം ദുബൈയിൽ മകളും അറ്റ്ലസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ സി.ഇ.ഒയുമായ പ്രമീള ദേവിയുടെ കൂടെയായിരുന്നു താമസം. പല ഭാഷകളിലും പ്രാവീണ്യമുണ്ടായിരുന്ന ലക്ഷ്മികുട്ടി അമ്മ നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. മറ്റ് മക്കൾ: പുഷ്പ (എറണാകുളം), പ്രസാദ് (ഷാർജ). മരുമക്കൾ: സോമശേഖരൻ നായർ, മിനി പ്രസാദ് (ദുബൈ). സംസ്കാരം തിങ്കളാഴ്ച ദുബൈയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.