Posted On
date_range Updated On
date_range ഷാർജയിൽ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു
ഷാർജ: ഷാർജയിൽ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി ജിജിൻ എബ്രഹാം (28) മരിച്ചു. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്‍റെ റൂമിൽനിന്ന് ഭക്ഷണം കഴിച്ച ശേഷം താമസ സ്ഥലത്തേക്ക് മടങ്ങവേ പിന്നിൽ നിന്ന് എത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഷാർജ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂർത്തീകരിച്ച് നാട്ടിലേക്കെത്തിക്കുമെന്ന് സാമൂഹ്യ പ്രവർത്തകരായ സലാം പാപ്പിനിശ്ശേരി, നിഹാസ് ഹാഷിം കല്ലറ, കമ്പനി അധികൃതർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.