നാസ്ക യു.എ.ഇ ചാപ്റ്റർ 20ാം വാർഷികാഘോഷം പ്രഫ.ഡോ. കെ.വി. മുരളി ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: കാഞ്ഞങ്ങാട് നെഹ്റു കോളജ് അലുമ്നി (നാസ്ക) യു.എ.ഇ ചാപ്റ്റർ 20ാം വാർഷികം ‘നസ്കോത്സവം 24’ എന്ന പേരിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ദുബൈ വിമൻസ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം, കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. കെ.വി. മുരളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനിൽ മേലത്ത് അധ്യക്ഷതവഹിച്ചു. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, ഗണേഷ് മങ്കത്തിൽ, പ്രവീൺ കമലാക്ഷൻ, ഷാക്കിറ മുനീർ എന്നിവർ സംസാരിച്ചു. മുൻ പ്രസിഡന്റ് സുകുമാരൻ മാണിക്കോത്ത് പ്രിൻസിപ്പലിന് ഉപഹാരം നൽകി ആദരിച്ചു. ജനറൽ കൺവീനർ എ.വി. ചന്ദ്രൻ സ്വാഗതവും സെക്രട്ടറി അർഷാദ് കീക്കാൻ നന്ദിയും പറഞ്ഞു.
‘കാറ്റാടിക്കാലം’ എന്ന പേരിൽ പൂർവവിദ്യാർഥികൾ അവതരിപ്പിച്ച കലാസന്ധ്യയും സീ കേരളം സരിഗമപ പരിപാടിയിലൂടെ ശ്രദ്ധേയരായ യുവ ഗായകർ അവതരിപ്പിച്ച മ്യൂസിക്കൽ കൺസർട്ടും അരങ്ങേറി.
പ്രസീൻ ഒ.കെ, മനോജ് മടിക്കൈ, റാണി കെ. നമ്പ്യാർ, ഗിരീഷ് മിങ്ങോത്ത്, സുജിത്ത് പലേരി, ഷീബ മണികണ്ഠൻ, പി.പി. സനേഷ്, രാജേഷ് വടക്കേരത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.