നടുവണ്ണൂരകം ആറാം വാർഷികാഘോഷം മാധ്യമ പ്രവർത്തകൻ ഷിനോജ് ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: നടുവണ്ണൂരകം ആറാം വാർഷികം ആഘോഷിച്ചു. യു.എ.ഇയുടെ 53ാം ദേശീയദിനാഘോഷങ്ങൾക്ക് അഭിവാദ്യം അർപ്പിച്ച് അജ്മാൻ ഇന്ത്യ സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച ‘നടുവണ്ണൂരുത്സവം 2024’ മാധ്യമ പ്രവർത്തകൻ ഷിനോജ് ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. അബ്ദുൽ അസീസ് അൽദാന അധ്യക്ഷത വഹിച്ചു. നിജീഷ് വിനോയ് കാഞ്ഞിക്കാവ് റിപ്പോർട്ട് അവതരിപ്പിച്ചു. മുഖ്യ രക്ഷാധികാരി കെ.കെ. മൊയ്തീൻ കോയ ആമുഖ ഭാഷണം നടത്തി.
നബ്ലു റാഷിദ്, ഷാഫി ന്യൂസ്റ്റാർ, റിയാസ് ചേലേരി, കെ.എം അബ്ബാസ്, ഷെരീഫ് അൽ മഖ്സബ്, പി. അഷിമ, ആദം ഇടവന, ദിലീപ് അളക, റിയാസ് പൂതൂർ, കെ.കെ. റഫീഖ്, ഗോപേഷ് നായർ, ആർ.കെ. ഷാജി, അബ്ദുൽ ഗഫൂർ, ഷമിം മണോളി, ഷാജി സഞ്ചാരി, ടി.വി. ജറീഷ്, ടി.വി. സിറാജ്, സമീർ ബാവ, പി.കെ. സജിത്ത് എന്നിവർ സംസാരിച്ചു. നടുവണ്ണൂരകം കുടുംബാംഗങ്ങളായ കുട്ടികളുടെയും വനിതകളുടെയും കലാപരിപാടികളുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.