നാദാപുരം പഞ്ചായത്ത് കമ്മിറ്റി കോൺക്ലേവ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: നവോത്ഥാനത്തിന്റെ നാദാപുരം പെരുമ എന്ന പേരിൽ കെ.എം.സി.സി നാദാപുരം പഞ്ചായത്ത് കമ്മിറ്റി കോൺക്ലേവ് സംഘടിപ്പിച്ചു. ദുബൈ കെ.എം.സി.സി ഹാളിൽ നടന്ന പരിപാടി ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. ആരുടെയും അവകാശങ്ങളിൽ കൈവെക്കാതെ വിദ്യാഭ്യാസ മേഖലയിൽ നീതി ലഭ്യമാക്കാൻ മുസ്ലിം ലീഗ് പരിശ്രമിച്ചതായി ഇ.ടി പറഞ്ഞു. ചടങ്ങിൽ സീതി സാഹിബ് സ്മാരക വിദ്യാഭ്യാസ പുരസ്കാരം ബംഗ്ലത്ത് മുഹമ്മദിന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി സമ്മാനിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി ദുബൈ നാദാപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.കെ. അബൂബക്കർ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി കെ.കെ.സി. ദാവൂദ്, ജാഫർ മാസ്റ്റർ, റഫീഖ് കോമത്ത് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.