യു.എ.ഇക്ക് അഭിവാദ്യമർപ്പിച്ച് മീഡിയവൺ നടത്തുന്ന ‘റെസലിയന്‍റ് യു.എ.ഇ’ കാമ്പയിനിന്‍റെ ഭാഗമായ ഗാനം പുറത്തിറക്കുന്ന ചടങ്ങ്
Posted On
date_range Updated On
date_range യു.എ.ഇക്ക് അഭിവാദ്യമർപ്പിച്ച് പാട്ട് അവതരിപ്പിച്ച് മീഡിയവൺ
ദുബൈ: സംഘർഷത്തിന്‍റെ കാലത്തും പ്രവാസികളെ ചേർത്തുപിടിക്കുന്ന യു.എ.ഇക്ക് അഭിവാദ്യമർപ്പിച്ച് മീഡിയവൺ നടത്തുന്ന ‘റെസലിയന്‍റ് യു.എ.ഇ’ കാമ്പയിനിന്‍റെ ഭാഗമായി ഗാനം പുറത്തിറക്കി. ‘സലാം യാ ഇമറാത്ത്’ എന്ന് പേരിട്ട ഗാനത്തിന്‍റെ വരികൾ എഴുതിയത് മീഡിയവൺ സീനിയർ കാമറപേഴ്സൺ യാസിർ അറഫാത്താണ്. ദുബൈ ശിഫാ അൽ ഖലീജ് മെഡിക്കൽ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സലാം യാ ഇമാറാത്ത് എന്ന ഗാനം പുറത്തിറക്കിയത്. ചടങ്ങിൽ പ്രവാസി വ്യവസായികളായ ഡോ. തസ്നിം കാസിം, ഡോ. കെ.പി. ഹുസൈൻ, ബഷീർ പാൻ ഗൾഫ്, മുഹമ്മദ് കുഞ്ഞി, ഷാഫി, മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ വിഭാഗം മേധാവി എം.സി.എ നാസർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.