കൽബയിൽ വെള്ളക്കെട്ടിൽ വീണ്​ 12 കാരൻ മരിച്ചു

ഷാർജ: കൽബയിലെ വാദി ഹെലോയിൽ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ്​ 12 വയസ്സുകാരനായ കുട്ടി മരിച്ചതായി പൊലീസ്​ അറിയിച്ചു. ബുധനാഴ്ച വൈകിട്ട് 7.05 നാണ്​ സംഭവം സംബന്ധിച്ച റിപ്പോർട്ട് പൊലീസിന്​ ലഭിച്ചത്​. ഉടനടി പ്രത്യേക സംഘങ്ങളും രക്ഷാപ്രവർത്തകരും ആംബുലൻസുകളും സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

കുട്ടികൾ വെള്ളക്കെട്ടുകളിൽ നീന്തുന്നതിലും ഇറങ്ങുന്നതിലും ജാഗ്രത പാലിക്കണമെന്ന്​ ഷാർജ പൊലീസ് രക്ഷിതാക്കളോട് നിർദേശിച്ചു. മഴവെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളുടെ ആഴം അനിശ്ചിതമാണെന്നും, ചളിയും വഴുക്കലുകളും കാരണം അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നും പൊലീസ് മുന്നറിയിപ്പിൽ പറഞ്ഞു. കുടുംബങ്ങളുടെ ജാഗ്രതയും കുട്ടികളോട് അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ്​ നൽകേണ്ടതും അനിവാര്യമാണെന്ന് പൊലീസ്​ പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു. അപകടകരമായ പെരുമാറ്റം ശ്രദ്ധയിൽപെട്ടാൽ 901(സാധാരണ അന്വേഷണം) അല്ലെങ്കിൽ 999(അത്യാഹിതം) നമ്പറുകളിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്​.

Tags:    
News Summary - 12-year-old dies after falling into a puddle in Kalba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.