ജുമൈറയിൽ ‘തജ്‌മീൽ’ ക്ലിനിക് യു.എ.ഇ വിദേശ വ്യാപാര മന്ത്രി ഡോ. ഥാനി ബിൻ അഹമ്മദ് അൽ സയൂദി ഉദ്ഘാടനം ചെയ്യുന്നു

ജുമൈറയിൽ ‘തജ്‌മീൽ’ ക്ലിനിക് തുറന്ന് ബുർജീൽ

ദുബൈ: ആരോഗ്യ-സൗന്ദര്യ സംരക്ഷണ മേഖലയിൽ നൂതന ചികിത്സകൾ ലഭ്യമാക്കാനായി ബുർജീൽ ഹോൾഡിങ്‌സിന് കീഴിലുള്ള പ്രീമിയം കോസ്മെറ്റിക്സ് ബ്രാൻഡ് ‘തജ്‌മീൽ’ ജുമൈറയിൽ ഫ്ലാഗ്ഷിപ്പ് ക്ലിനിക് തുറന്നു. യു.എ.ഇ വിദേശ വ്യാപാര മന്ത്രി ഡോ. ഥാനി ബിൻ അഹമ്മദ് അൽ സയൂദി ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ബുർജീൽ ഹോൾഡിങ്‌സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ, ആരോഗ്യ-സാമൂഹിക-ഫാഷൻ രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. യു.എ.ഇയുടെ സാമ്പത്തിക സുസ്ഥിരതയിലും ആരോഗ്യമേഖലയുടെ വളർച്ചയിലുമുള്ള വിശ്വാസമാണ് പുതിയ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് മന്ത്രി ഡോ. ഥാനി പറഞ്ഞു. യു.എ.ഇയിൽ നിക്ഷേപം തുടരാൻ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്നും നിശ്ചയിച്ച വളർച്ചാ പദ്ധതികളുമായി മുന്നോട്ട് പോകാനാണ് ലക്ഷ്യമെന്നും ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

ജുമൈറയിലെ ശാന്തമായ അന്തരീക്ഷത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് ക്ലിനിക് സജ്ജീകരിച്ചിരിക്കുന്നത്. കോസ്മെറ്റോളജി, ഡെന്റൽ, സർജിക്കൽ കെയർ എന്നീ വിഭാഗങ്ങളിലായി മുപ്പതിലധികം സവിശേഷ ചികിത്സകൾ ഇവിടെ ലഭ്യമാണ്. തുർക്കിയ ആസ്ഥാനമായുള്ള പ്രശസ്ത ഹെയർ ട്രാൻസ്​പ്ലാൻറ് കേന്ദ്രമായ സുസർമെഡ് ക്ലിനിക്കുമായി സഹകരിച്ചുള്ള ഹെയർ ട്രാൻസ്​പ്ലാന്റ് സെന്റർ തജ്‌മീൽ ക്ലിനിക്കിൽ മേയിൽ തുറക്കും. മെഡിക്കൽ ഡയറക്ടറും സ്പെഷ്യലിസ്റ്റ് പ്ലാസ്റ്റിക് സർജനുമായ ഡോ. ഷെഹ്‌സാദി കോഹ്‌ലിയുടെ നേതൃത്വത്തിൽ വിദഗ്ധരായ ഡോക്ടർമാരുടെ സംഘമാണ് ക്ലിനിക്കിലുള്ളത്. ദുബൈയിലെ ആരോഗ്യമേഖലയിൽ ബുർജീൽ ഹോൾഡിങ്‌സ് നടത്തുന്ന മുന്നേറ്റത്തിന്റെ തുടർച്ചയായാണ് തജ്‌മീൽ ഫ്ലാഗ്ഷിപ്പ് ക്ലിനിക്. സിലിക്കൺ സെൻട്രൽ മാളിലെ ബുർജീൽ മെഡിക്കൽ സെന്റർ ഉദ്ഘാടനത്തിന് ശേഷം രണ്ടാഴ്ചക്കുള്ളിൽ ദുബൈയിൽ ആരംഭിക്കുന്ന പ്രധാന സംരംഭമാണിത്.

Tags:    
News Summary - Burjeel opens ‘Tajmeel’ clinic in Jumeirah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.