സന്തോഷക്കണ്ണീരുമായി മുഹമ്മദ്​ കുട്ടിക്ക മടങ്ങി

ദുബൈ: കുറച്ചു ദിവസമായി വേദന കൊണ്ട്​ കരയുമായിരുന്നു മുഹമ്മദ്​ കുട്ടിക്ക. എന്നാൽ ഇന്നലെ കരഞ്ഞത്​ ആശ്വാസം കൊണ്ടാണ്​. ആരെന്നുപോലുമറിയാത്ത കുറെ മനുഷ്യർ തനിക്കായി നൽകിയ സ്​നേഹം കണ്ട്​ സന്തോഷം അടക്കാൻ വയ്യാഞ്ഞിട്ടാണ്​. മലപ്പുറം തിരൂർ പുതുപ്പള്ളിയിലെ കെ.വി. മുഹമ്മദ്​ കുട്ടി കോവിഡ്​ ബാധിച്ചതിനു പിന്നാലെ സ്​ട്രോക്ക്​ വന്ന്​ തളർന്ന്​ വീഴുകയായിരുന്നു.

മെയ്​ മാസം 19 മുതൽ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തെ സ്​ട്രച്ചറിൽ നാട്ടിലെത്തിക്കാനായിരുന്നു യു.എ.ഇയിലെ സന്നദ്ധ പ്രവർത്തകരുടെ ആദ്യ ശ്രമം. മുഹമ്മദ്​ കുട്ടിക്കും അനുഗമിക്കുന്ന നഴ്​സിനും ജൂൺ 30ാം തീയതിയിലെ വിമാന ടിക്കറ്റുമൊരുക്കി കാത്തു നിന്നു സാംസ്​കാരിക പ്രവർത്തകൻ ബഷീർ തിക്കോടി,എയർ ഇന്ത്യ കാർഗോ ജനറൽ മാനേജർ കരീം, അബൂദബി കെ.എം.സി.സി പ്രസിഡൻറ്​ ഷുക്കൂറലി കല്ലിങ്ങൽ, നിജിൽ ഇബ്രാഹിം, സക്കരിയ നരിക്കുനി തുടങ്ങിയവർ. പക്ഷേ അന്ന്​ യാത്ര  സാധ്യമായില്ല. 

എല്ലാവർക്കും വല്ലാത്ത സങ്കടം തോന്നിയിരുന്നു അന്ന്​, പക്ഷേ കൂടുതൽ സൗകര്യപ്രദവും സന്തോഷകരവുമായ യാത്ര ഒരുക്കാൻ വേണ്ടിയാവണം അന്ന്​ മുടക്കം സംഭവിച്ചതെന്ന്​ ബഷീർ തിക്കോടി ഗൾഫ്​ മാധ്യമത്തോടു പറഞ്ഞു. പത്തു ദിവസം കൊണ്ട്​ ആരോഗ്യം കൂടുതൽ മെച്ച​പ്പെട്ട കുട്ടിക്ക സ്​ട്രെച്ചറിൽ കിടന്നല്ല വീൽ ചെയറിൽ ഇരുന്നാണ്​ ഇത്തിഹാദ്​ വിമാനത്തിൽ ബിസിനസ്​ ക്ലാസ്​ യാത്ര ചെയ്​തത്​. ജോലി ചെയ്​തിരുന്ന നാഗ കൺസ്​ട്രക്​ഷൻസ്​ കമ്പനി നന്നായി പിന്തുണച്ചു. വിസ കാൻസൽ ചെയ്യാതെയാണ്​ അദ്ദേഹത്തെ യാ​ത്രയാക്കിയത്​.

ആരോഗ്യം വീണ്ടെടുത്ത്​ വീണ്ടു വരികയാണെങ്കിൽ താങ്കൾക്ക്​ ഇൗ സ്​ഥാപനത്തിൽ ​േ​ജാലി ഉണ്ടാകും എന്ന ഉറപ്പു നൽകി​െക്കാണ്ട്​. ഫയാസ്​ ഡിപ്​സീ ഫുഡ്​സ്​, ലിയോടെക്​ സിദ്ദീഖ്​, തൽഹത്ത്​ ഫോറം ഗ്രൂപ്പ്​, മുർഷിദ്​ ഗ്രൂപ്പ്​ എം.ഡി ഷാഫി തുടങ്ങിയവരുടെ പിന്തുണ  ഇൗ യാത്രക്ക്​ തുണയായതായി ബന്ധുക്കളായ സൈദും അൻവറും പറഞ്ഞു. കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലാണ്​ ഇദ്ദേഹത്തിന്​ തുടർചികിത്സ ഒരുക്കിയിരിക്കുന്നത്​.

Tags:    
News Summary - Muhammedkuttykka Return to Kerala-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.