Posted On
date_range Updated On
date_range പാം മോണോ റെയിലിന് ഒരു സ്റ്റോപ്പ് കൂടി
ദുബൈ: പാം മോണോ റെയിൽ യാത്രക്കാർക്ക് പാം ജുമേറ സെൻട്രൽ പാർക്കിലേക്കും ഗോൾഡൻ മൈൽ ഗലേറിയ മാളിലേക്കും പോകാൻ സൗകര്യപ്രദമായി പുതിയ സ്റ്റേഷൻ. ഗോൾഡൻ മൈലിന് തൊട്ടടുത്തായാണ് അൽ ഇത്തിഹാദ് പാർക്ക് സ്റ്റേഷൻ തുറന്നിരിക്കുന്നത്. നിർമാണ കമ്പനിയായ നഖീലിനാണ് ഇതിെൻറ ചുമതല.
ദുബൈ മെട്രോയുമായി നിലവിൽ ബന്ധപ്പെടുത്തിയിട്ടില്ലാത്ത മോണോ റെയിലിൽ പ്രതിവർഷം 10 ലക്ഷം പേരാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
നോൽ കാർഡ് ഉപയോഗിച്ച് ഇൗ ട്രെയിനിൽ യാത്ര ചെയ്യാനാവില്ല. ഗേറ്റ്വേ, ഇത്തിഹാദ് പാർക്ക്, അറ്റ്ലാൻറിസ് പാർക്ക് സ്റ്റേഷനുകളിൽ നിന്ന് ടിക്കറ്റ് വാങ്ങണം. ഒരു വശത്തേക്ക് 15 ദിർഹവും ഇരു ഭാഗത്തേക്കും യാത്ര ചെയ്യുന്നതിന് 25 ദിർഹവുമാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.