Posted On
date_range Updated On
date_range യു.എ.ഇയിൽനിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി
ഷാർജ: കഴിഞ്ഞ മാസം യു.എ.ഇയിൽനിന്ന് കാണാതായ കൗമാരക്കാരനായ ഇമാറാത്തി കുട്ടിയെ കണ്ടെത്തി. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും സുരക്ഷിതമായി കുടുംബത്തെ ഏൽപിച്ചതായും ഷാർജ പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം തുടക്കത്തിലാണ് വീട്ടിൽനിന്ന് നടക്കാനിറങ്ങിയ കുട്ടിയെ കാണാതായത്.
മാതാവിനെ ഫോണിൽ വിളിച്ച് തനിക്ക് സുഖമില്ലെന്നും വീട്ടിലേക്ക് കൊണ്ടുപോകണമെന്നും കുട്ടി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, മാതാവ് സംഭവസ്ഥലത്തെത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയും ഇതനുസരിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.