മിറ സിങ്​ ബെലറൂസ്​ പവലിയനിൽ

അതിശയങ്ങൾ കാണാൻ മിറ സിങ്​ വീണ്ടുമെത്തി

ദുബൈ: എക്​സ്​പോ ഉദ്​ഘാടനവേദിയിൽ അറബ്​ പെൺകൊടിയായി വേഷമിട്ട്​ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ മിറ സിങ്​ മേള കാണാൻ നഗരിയിലെത്തി. മിറ തിങ്കളാഴ്​ചയാണ്​ 10 ദിവസത്തിന്​ ശേഷം കാഴ്​ചകൾ കാണാനായി എത്തിയത്​. ബെലറൂസ്​ പവലിയനിൽ പ്രത്യേക അതിഥിയായാണ്​ എത്തിയത്​. 11കാരിയായ ഇവരുടെ മാതാവ്​ സ്വത്​ലാന ബെലറൂസുകാരിയാണ്​. പിതാവ്​ ജിതേന്ദ്ര സിങ്​ ഇന്ത്യക്കാരനുമാണ്​. നഗരിയിൽ മിറയെ തിരിച്ചറിഞ്ഞവർ ഫോ​ട്ടോ പകർത്തുകയും അഭിനന്ദിക്കുകയും ചെയ്​തു. റഷ്യൻ ഭാഷ സംസാരിക്കുന്ന ഗൈഡിനൊപ്പമാണ്​ മിറ എത്തിയത്​. റഷ്യൻ കൂടാതെ ഹിന്ദിയും ഇംഗ്ലീഷും ഈ മിടുക്കിക്ക്​ സംസാരിക്കാനറിയാം. ബെലറൂസ്​ പവലിയനിൽ എത്തിയപ്പോൾ സ്വന്തം വീട്ടിലെത്തിയപേലെ തോന്നുന്നതായി മിറ പ്രതികരിച്ചു. എനിക്ക്​ ബലറൂസ്​ ഇഷ്​ടമാണ്​. എ​െൻറ മുത്തശ്ശനും മുത്തശ്ശിയും ഉൾപ്പെടെ ബന്ധുക്കൾ അവിടെ താമസിക്കുന്നുണ്ട്​. പവലിയനിലെ മരങ്ങളാണ്​ എനിക്ക്​ ഏറ്റവും ഇഷ്​ടമായത്​. ബലറൂസി​െൻറ പ്രകൃതിയെ ഞാനേറെ ഇഷ്​ടപ്പെടുന്നു -അവൾ പറഞ്ഞു. പവലിയൻ മുഴുവൻ ചുറ്റിക്കണ്ടശേഷം സന്ദർശക ഡയറിയിൽ പേരെഴുതി ഒപ്പുവെച്ചു. സംഘാടകർ അതിഥികൾക്കായി നൽകുന്ന പരമ്പരാഗത ബെലറൂസിയൻ സമ്മാനവും മിറക്ക്​ ലഭിച്ചു. തുടർന്ന്​ ഏതെല്ലാം പവലിയനുകൾ കാണാനാഗ്രഹിക്കുന്നുവെന്ന ചോദ്യത്തിന്​ ഇന്ത്യ, ചൈന, റഷ്യ എന്നിവയുടേതെന്ന്​ അവൾ മറുപടി പറഞ്ഞു.

Tags:    
News Summary - Mira Singh is back to see the wonders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.