അവശ്യസാധനങ്ങളുടെ ശരാശരി നിരക്കുകൾ പുറത്തുവിട്ട്​ സാമ്പത്തിക മന്ത്രാലയം

ദുബൈ: യു.എ.ഇയിൽ 2026 ആഗസ്റ്റ് മാസത്തിലെ അവശ്യസാധനങ്ങളുടെ ശരാശരി, കുറഞ്ഞ നിരക്കുകൾ സാമ്പത്തിക, വിനോദസഞ്ചാര മന്ത്രാലയം പുറത്തുവിട്ടു. ‘എസൻഷ്യൽ ഗുഡ്സ് പ്രൈസസ് പ്ലാറ്റ്‌ഫോം’ വഴി രാജ്യത്തെ 13 പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലെ 33 അവശ്യവസ്തുക്കളുടെ വില നിലവാരമാണ് മന്ത്രാലയം നിരീക്ഷിച്ചത്. വിപണിയിൽ സുതാര്യതയും വിലനിയന്ത്രണവും ഉറപ്പുവരുത്തുന്നതിനും ഉപഭോക്താക്കൾക്ക് വിശ്വസനീയമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുമാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.

റിപ്പോർട്ട് പ്രകാരം ബസ്മതി അരി ഒരു കിലോഗ്രാമിന് ശരാശരി 16.62 ദിർഹമും അഞ്ച്​ കിലോഗ്രാമിന് 45.53 ദിർഹമുമാണ് വില. ഗോതമ്പുപൊടി ഒരു കിലോക്ക്​ ശരാശരി 7.76 ദിർഹമും രണ്ട് കിലോക്ക്​ 12.26 ദിർഹമുമാണ്. പാലിന്‍റെയും അനുബന്ധ ഉൽപന്നങ്ങളുടെയും വിഭാഗത്തിൽ അര ലിറ്റർ പുതിയ പാലിന് 3.91 ദിർഹമും ഒരു ലിറ്ററിന് 9.46 ദിർഹമും 170 ഗ്രാം യോഗർട്ടിന് 1.97 ദിർഹമുമാണ് ശരാശരി നിരക്ക്. കൂടാതെ, ഒരു കിലോ ഫ്രഷ് കോഴിയിറച്ചിക്ക് 22.97 ദിർഹമും പഞ്ചസാര ഒരു കിലോക്ക്​ 8.75 ദിർഹമുമാണ് വില രേഖപ്പെടുത്തിയത്.

പാചക എണ്ണകളിൽ ഒരു ലിറ്റർ കനോല ഓയിലിന് ശരാശരി 15.86 ദിർഹമും സൺഫ്ലവർ ഓയിലിന് 19.31 ദിർഹമുമാണ് നിരക്ക്. 1.5 ലിറ്റർ കോൺ ഓയിലിന് ശരാശരി 24.92 ദിർഹമാണ്​. 30 എണ്ണമടങ്ങിയ മുട്ടയുടെ പാക്കറ്റിന് ബ്രൗൺ മുട്ടക്ക്​ 23.05 ദിർഹമും വെള്ള മുട്ടക്ക്​ 22.97 ദിർഹമുമാണ് ശരാശരി വില.

വിവിധ വ്യാപാര കേന്ദ്രങ്ങളിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കുകളും മന്ത്രാലയം വ്യക്തമാക്കി. 170 ഗ്രാം യോഗർട്ട് ഏറ്റവും കുറഞ്ഞ നിരക്കായ 1.42 ദിർഹമിനും അര ലിറ്റർ പാൽ 3.22 ദിർഹമിനും ലഭ്യമായിരുന്നു. കൂടാതെ 600 ഗ്രാം ബ്രെഡിന് 4.47 ദിർഹമും 500 ഗ്രാം വെള്ളക്കടലക്ക്​ 3.24 ദിർഹമും 450 ഗ്രാം ഫാവ ബീൻസിന് 4.93 ദിർഹമുമാണ് ആഗസ്റ്റിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലകൾ.

Tags:    
News Summary - Ministry of Finance releases average prices of essential commodities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.